city-gold-ad-for-blogger
Aster MIMS 10/10/2023

കുവൈതില്‍ ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 474 പേരെ; കണക്കുകള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം

കുവൈത് സിറ്റി: (www.kasargodvartha.com 08.12.2021) കുവൈതില്‍ 348 പേര്‍ പുരുഷന്മാരും 126 പേര്‍ സ്ത്രീകളുമുള്‍പെടെ 474 പേരെ നാടുകടത്തി. ഡിസംബര്‍ ഒന്നുമുതല്‍ ഏഴുവരെയുള്ള കണക്കാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. നവംബറില്‍ ആകെ 2104 പേരെയാണ് നാടുകടത്തിയത്. 

താമസ നിയമലംഘനം, അനധികൃതമായി ഗാര്‍ഹികത്തൊഴിലാളി ഓഫീസ് നടത്തിയവര്‍, ലൈസന്‍സില്ലാതെ വാഹനമോടിച്ചവര്‍, മദ്യ മയക്കുമരുന്ന് കേസ് പ്രതികള്‍, കോടതി നാടുകടത്താന്‍ ഉത്തരവിട്ടവര്‍ എന്നിവരെയാണ് നാടുകടത്തിയത്. ആഭ്യന്തര മന്ത്രി ശൈഖ് താമിര്‍ അല്‍ അലി അസബാഹ്, മന്ത്രാലയം അന്‍ഡര്‍ സെക്രടറി ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് ഫൈസല്‍ നവാഫ് എന്നിവരുടെ നിര്‍ദേശപ്രകാരം നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. 

കുവൈതില്‍ ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 474 പേരെ; കണക്കുകള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം

കഴിഞ്ഞ നാലുമാസമായി എല്ലാ മാസവും 2000ത്തിലധം പേരെയാണ് നാടുകടത്തുന്നത്. താമസ നിയമലംഘകരെയും മറ്റു നിയമ ലംഘകരെയും പിടികൂടാന്‍ പരിശോധന ശക്തമാക്കാനാണ് നിലവില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നവരെ വേഗത്തില്‍ തിരിച്ചയക്കാന്‍ നിര്‍ദേശിച്ചത്. സെപ്റ്റംബറില്‍ ആരംഭിച്ച സുരക്ഷ പരിശോധന കാംപ്യയിന്‍ കുവൈത് ആഭ്യന്തര മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പിടിയിലാകുന്നവരെ പാര്‍പിക്കാന്‍ സ്ഥലമില്ലാത്തതാണ് കാംപ്യയിന്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാക്കിയത്. 

Keywords: Kuwait City, News, Gulf, World, Top-Headlines, Residence, Violation, 474 Residence violators arrested in first week of Dec

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL