കർഷകരുടെ ഉറക്കം കെടുത്തിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

മുളിയാർ: (www.kasargodvartha.com 24.11.2021) കർഷകരുടെ ഉറക്കം കെടുത്തുകയും പൊതുജനങ്ങൾക്ക് ഭീഷണി ഉയർത്തുകയും ചെയ്തുവന്നിരുന്ന കാട്ടുപന്നിയെ ഒടുവിൽ വെടിവെച്ച് കൊന്നു. മുളിയാർ പഞ്ചായത്തിലെ ആലൂരിലായിരുന്നു കാട്ടുപന്നിയുടെ വിളയാട്ടം.
                              
News, Kerala, kasaragod, Muliyar, Farmer, Panchayath, Top-Headlines, Forest, Wild boar damaged crops: Forest department taken action.

കർഷകരുടെ വ്യാപക പരാതിയെ തുടർന്ന് ഫോറസ്റ്റ് റേൻജ് ഓഫീസർ സോളമൻ ജോർജിന്റെ നിർദേശപ്രകാരം

വനം വകുപ്പിന്റെ നിരീക്ഷണത്തിനിടയിൽ ബുധനാഴ്ച പുലർചെ 1.30 ന് ആലൂറിലെ ഹസന്റെ കൃഷിയിടത്തിൽ പന്നിയെ കാണുകയും വനം വകുപ്പ് ഉദ്യോഗസ്ഥൻ ബി അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ഉടൻ വെടിവെച്ച് കൊല്ലുകയും ആയിരുന്നു.

കാറഡുക്ക റിസർവ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ വി സത്യൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ്, പൊതുപ്രവർത്തകരായ മസൂദ് ബോവിക്കാനം, എ മുഹമ്മദ് കുഞ്ഞി ആലൂർ, ജിജിൻചന്ദ്രൻ, വനം വകുപ്പ് ഉദ്യോഗസ്ഥരായ സനൽ, ലൈജു, ബിജിത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

പന്നിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർടെത്തിന് ശേഷം കുഴിച്ച് മൂടി.


Keywords: News, Kerala, kasaragod, Muliyar, Farmer, Panchayath, Top-Headlines, Forest, Wild boar damaged crops: Forest department taken action.
< !- START disable copy paste -->

Post a Comment

Previous Post Next Post