സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com 12.11.2021) മറ്റൊരാളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചൈനീസ് ആപ് സഹായത്തോടെ പണം തട്ടിയെടുത്തുവെന്ന പരാതിയിൽ രണ്ട് ബുദ്ധമത സന്യാസിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര കന്നഡയിൽ മുണ്ടുകോഡു ശരഗഡൻ ടിബറ്റൻ കോളനിയിലെ ഡാക്പ ഫുണ്ടെ (40), ലോബ്സാൻഗ് സൻഗയെസ് (24) എന്നിവരാണ് അറസ്റ്റിലായതെന്ന് മംഗ്ളൂറു സിറ്റി പൊലീസ് കമീഷനർ എൻ ശശികുമാർ പറഞ്ഞു.
മംഗ്ളുറു അത്താവറിലെ അലക്സാൻഡർ എന്നയാൾ പൊലീസ് സൈബർ സെലിന് നൽകിയ പരാതിയെത്തുടർന്നാണ് നടപടി. നഗരത്തിലെ പ്രമുഖ ബാങ്ക് ശാഖയിലെ ഇദ്ദേഹത്തിന്റെ അകൗണ്ടിന് ക്രെഡിറ്റ് കാർഡ് അനുവദിച്ചിരുന്നു. മൂന്ന് വർഷം ഉപയോഗിച്ച കാർഡ് ബാങ്ക് ഉപയോഗ വാർഷിക ഫീസ് ഉയർത്തിയതിനാൽ കഴിഞ്ഞ മാർച് 23ന് തിരിച്ചു നൽകി. എന്നാൽ തന്റെ അകൗണ്ടിൽ നിന്ന് താനറിയാതെ 1.12 ലക്ഷം രൂപ വിവിധ അകൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത് ശ്രദ്ധയിൽപെട്ട അലക്സാൻഡർ സെപ്റ്റംബർ ഏഴിന് പരാതി നൽകുകയായിരുന്നു.
ചൈനീസ് ആപ് ഉപയോഗിച്ച് ഡാക്പ ഉത്തർപ്രദേശിലേയും മഹാരാഷ്ട്രയിലേയും ബാങ്കുകളിലേക്കും ലോബ്സാൻഗിന്റെ അകൗണ്ടിലേക്കും അലക്സാൻഡറുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അയച്ചതായി കണ്ടെത്തി. ഈ തട്ടിപ്പിൽ ബാങ്കുകളുടെ പങ്ക് ഗൗരവമായി അന്വേഷിക്കുമെന്ന് കമീഷനർ പറഞ്ഞു.
സന്യാസിമാരുടെ അറസ്റ്റ് കർണാടകയിലെ വിവിധ ടിബറ്റൻ കോളനികൾക്ക് ആഘാതമാണ്. കോളനി മേഖലകളിലെ സ്റ്റേഷനുകളിൽ കുറ്റകൃത്യങ്ങൾ കുറവാണെന്ന് പൊലീസ് പറയുന്നു.
Keywords: Karnataka, News, Mangalore, Arrest, Fraud, Case, Police, Arrest, Top-Headlines, Two Tibetans arrested in connection with credit card fraud case
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം തട്ടിയെന്ന കേസിൽ രണ്ട് ബുദ്ധ സന്യാസിമാർ അറസ്റ്റിൽ
Two Tibetans arrested in connection with credit card fraud case
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍