Join Whatsapp Group. Join now!
Aster MIMS 10/10/2023

ശബരിമല: വെര്‍ച്വല്‍ ക്യൂ ബുകിങിന്റെ പരിധി 40,000ത്തിലേക്ക് ഉയര്‍ത്തി; 5,000 പേര്‍ക്ക് സ്പോട് ബുകിങിലൂടെയും ദര്‍ശനത്തിനെത്താം

ശബരിമല തീര്‍ഥാടനത്തിനായി ഏര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ Pathanamthitta, News, Kerala, Top-Headlines, Religion, Sabarimala, Temple, COVID-19

പത്തനംതിട്ട: (www.kasargodvartha.com 26.11.2021) ശബരിമല തീര്‍ഥാടനത്തിനായി ഏര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വന്നു. നിലില്‍ വെര്‍ച്വല്‍ ക്യൂ ബുകിങ് പരിധി 30,000 ആയിരുന്നത് 40,000 ആയി ഉയര്‍ത്തി. പമ്പ, നിലയ്ക്കല്‍, എരുമേലി, കുമളി അടക്കം 10 കേന്ദ്രങ്ങളില്‍ നിന്ന് സ്പോട് ബുകിങ് വഴി 5,000 പേര്‍ക്കും ദര്‍ശനത്തിനെത്താം.

രണ്ട് ഡോസ് കോവിഡ് വാക്സിനേഷന്‍, അല്ലെങ്കില്‍ 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ അഞ്ച് വയസിന് താഴെയുള്ളവരെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് കരുതണം. നെയ്യഭിഷേകത്തിനുള്ള നിയന്ത്രണം തുടരും. എന്നാല്‍, രാവിലെ അഞ്ചുമുതല്‍ ഏഴുവരെ നടക്കുന്ന നെയ്യഭിഷേകത്തിന്റെ സമയപരിധി കൂട്ടുന്നത് പരിഗണനയിലുണ്ട്.

Pathanamthitta, News, Kerala, Top-Headlines, Religion, Sabarimala, Temple, COVID-19, Sabarimala: Virtual queue booking limit increased to 40,000; 5,000 people can also visit the site through spot booking

നിലവില്‍ പ്രത്യേക കൗണ്ടറുകള്‍ വഴിയാണ് അഭിഷേകത്തിനുള്ള നെയ്യ് ശേഖരിക്കുന്നതും പ്രസാദം വിതരണം ചെയ്യുന്നതും. പരമ്പരാഗത പാതയായ നീലിമല വഴിയുള്ള മലകയറ്റം അനുവദിക്കുന്നതിലും തീരുമാനം ഉടനെയുണ്ടാകും.

Keywords: Pathanamthitta, News, Kerala, Top-Headlines, Religion, Sabarimala, Temple, COVID-19, Sabarimala: Virtual queue booking limit increased to 40,000; 5,000 people can also visit the site through spot booking

Post a Comment