Join Whatsapp Group. Join now!
Aster MIMS 10/10/2023

'എന്താടാ സജി'; 5 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

Kochi, News, Kerala, അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കുഞ്ചാക്കോ ബോബനും Top-Headlines, Cinema, Entertainment, Actor, Video, Kunchacko Boban, Jayasurya

കൊച്ചി: (www.kasargodvartha.com 02.11.2021) അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും 'എന്താടാ സജി' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു. കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനത്തില്‍ 'എന്താടാ സജി'യുടെ മോഷന്‍ പോസ്റ്റെര്‍ അണിയറപ്രവര്‍ത്തകരാണ് പുറത്തുവിട്ടത്. 

ഫാമിലി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രം ഗോഡ്ഫി ബാബു ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ റോളിലാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള കഥാപാത്രം തന്നെയാണ് കുഞ്ചാക്കോയും അവതരിപ്പിക്കുന്നത് എന്നാണ് സൂചനകള്‍.

Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Video, Kunchacko Boban, Jayasurya, New movie of Kunchacko Boban and Jayasurya, 'Enthaada Saji'

കുഞ്ചാക്കോ ബോബന്റെ കഥാപാത്രവും ജയസൂര്യയുടെ കഥാപാത്രവും തമ്മില്‍ സംസാരിക്കുന്ന രീതിയിലാണ് മോഷന്‍ പോസ്റ്റെറില്‍ കേള്‍ക്കാന്‍ കഴിയുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജേക്‌സ് ബിജോയി ആണ് സംഗീത സംവിധായകന്‍. സ്വപ്‌നക്കൂട് എന്ന സിനിമയിലാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ചത്.

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Video, Kunchacko Boban, Jayasurya, New movie of Kunchacko Boban and Jayasurya, 'Enthaada Saji'

Post a Comment