Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണൂരിൽ ട്രെയിനിൽ വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (www.kasargodvartha.com 11.11.2021) ബുധനാഴ്ച വൈകുന്നേരം കണ്ണൂർ കണ്ണപുരം ഇരിണാവ് റെയിൽവേ ഗേറ്റിനടുത്ത് വെച്ച് പരശുറാം എക്സ്പ്രസിൽ നിന്ന് തെറിച്ച് വീണ് മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു. നീലേശ്വരം പുതുക്കൈ സ്വദേശി ബാലഗോപാലൻ (42) ആണ് മരിച്ചത്.

   
Nileshwaram, Kasaragod, Kerala, News, Top-Headlines, Accident, Train, Death, Accidental Death, Kannur, Medical College, Police, Hospital, Man died after fell from train.



അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ട്രെയിനിൽ നിന്നും വീണ ഇദ്ദേഹത്തെ തിരിച്ചറിയാൻ കഴിയാതിരുന്നതിനാൽ, തിരിച്ചറിയുന്നതിനായി ഫോടോ സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ടതിനെ തുടർന്നാണ് അപകടത്തിൽപ്പെട്ടത് നീലേശ്വരം സ്വദേശിയാണെന്ന് കണ്ടെത്താനായത്. കണ്ണപുരം പൊലീസാണ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.


Keywords: Nileshwaram, Kasaragod, Kerala, News, Top-Headlines, Accident, Train, Death, Accidental Death, Kannur, Medical College, Police, Hospital, Man died after fell from train.



< !- START disable copy paste -->

Post a Comment