Join Whatsapp Group. Join now!
Aster MIMS 10/10/2023

ജീവിതം വീണ്ടും മൂർച കൂട്ടാനായി മഹ്‌മൂദ്‌ കാഞ്ഞങ്ങാട്ട്‌ തിരിച്ചെത്തി

Mahmood is active again after Covid crisis #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സുരേഷ് മടിക്കൈ

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.11.2021)
കോവിഡ് പ്രതിസന്ധിയിൽ ജീവിതം തുരുമ്പെടുത്ത് നാട്ടിലേക്ക് മടങ്ങി ഇപ്പോൾ തിരിച്ചെത്തി ചവിട്ട് ചാണക്കല്ലുമായി മൂർച കൂട്ടാനിറങ്ങിയിരിക്കുകയാണ് ആന്ധ്രക്കാരൻ മഹ്‌മൂദ്. കഴിഞ്ഞ 35 വർഷങ്ങളായി മഹ്‌മൂദ് കാഞ്ഞങ്ങാട്ടും പരിസരത്തുമായുണ്ട്. ദിനേശ് ബീഡി കമ്പനിക്ക് മുന്നിലും വീട്ടുമുറ്റങ്ങളിലും കത്രികകൾക്കും കത്തിയ്ക്കും മൂർച കൂട്ടാനെത്തുന്നവർ പഴയ കാലത്ത് സുപരിചിത കാഴ്ചയായിരുന്നു. അക്കൂട്ടത്തിലൊരാളായിരുന്നു മഹ്‌മൂദും. ഒട്ടേറെ ബീഡിക്കമ്പനികൾ അടച്ചു പൂട്ടിയതും കോവിഡ് മഹാമാരിയുടെ വരവും ഇവരുടെ ജീവിതത്തെയും പ്രതിസന്ധിയിലാക്കി.
  
Mahmood is active again after Covid crisis



ആന്ധ്രയിലെ ചിറ്റൂർ ജില്ലയിൽ നിന്നുള്ള മഹ്‌മൂദ് കാഞ്ഞങ്ങാട്ടെത്തിയത് 1985 ലാണ്. ആവിക്കരയിലെ ക്വാർടേഴ്സിലെ ഒറ്റമുറിയിലാണ് കഴിഞ്ഞ 35 വർഷമായി താമസിച്ചു വരുന്നത്. മുൻപ് ചെലവ് കഴിഞ്ഞ് 500 രൂപയെങ്കിലും ബാക്കിയാവുമായിരുന്നു. കാല ക്രമേണ വരുമാനം കുറഞ്ഞ് വന്നു. മാസവാടക 2600 രൂപയും 500 രൂപ കറൻ്റ് ബിലും അടക്കാൻ പാടുപെടുകയാണിപ്പോൾ മഹ്‌മൂദ്. നാട്ടിൽ ഭാര്യയും രണ്ട് പെൺമക്കളും ഒരു മകനുമടങ്ങിയതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

കോവിഡ് മെല്ലെ പിൻവലിഞ്ഞപ്പോൾ ഓഗസ്റ്റ് മാസത്തിലാണ് ഇയാൾ നാട്ടിൽ നിന്നും കാഞ്ഞങ്ങാട്ട് തിരിച്ചെത്തിയത്. കല്യാണങ്ങൾ കുറഞ്ഞു മറ്റ് ആഘോഷങ്ങളും ഇറച്ചിക്കടക്കാരും പ്രതിസന്ധിയിലായതോടെ അവിടെ നിന്നുള്ള ജോലിയും കുറഞ്ഞു. ദിനേശ് ബീഡി കമ്പനികളുടെ പിൻ വാങ്ങലാണ് ഈ മേഖയെ ഏറെ ബാധിച്ചത്. ഇപ്പോൾ രാവിലെ മുതൽ വൈകിട്ട് വരെ നടന്ന് ജോലി ചെയ്താലും ചെലവിനുള്ള കാശ് പോലും കിട്ടുന്നില്ലെന്നാണ് മഹ്‌മൂദ് പറയുന്നത്. മറ്റു ജോലികളൊന്നും വശമില്ലാത്തതിനാൽ അറിയാവുന്ന തൊഴിൽ ഉപേക്ഷിക്കാൻ പറ്റാത്ത പ്രതിസന്ധിയിലാണ് മഹ്‌മൂദിനെപ്പോലുള്ള നിവധി പേർ.

Keywords: Kerala, Kasaragod, Kanhangad, News, COVID-19,  Mahmood is active again after Covid crisis.< !- START disable copy paste -->

Post a Comment