മടിക്കേരി നഗരസഭ കൗൺസിലർ വെടിയേറ്റ് മരിച്ച നിലയിൽ

മംഗ്ളുറു: (www.kasargodvartha.com 25.11.2021) മടിക്കേരി നഗരസഭയിലെ കോൺഗ്രസ് അംഗവും എഴുത്തുകാരനുമായ കോഡി ചന്ദ്രശേഖരൻ (53) വെടിയേറ്റ് മരിച്ചു. ഇദ്ദേഹം സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം എന്ന് മടിക്കേരി ടൗൺ പൊലീസ് പറഞ്ഞു.
    
Top-Headlines, Karnataka, Kasaragod, Mangalore, Madikeri, Municipality, President, Police, Death, Obituary,  Madikeri Municipal Councilor found dead.

മടിക്കേരി ടൗണിൽ രാഘവേന്ദ്ര ക്ഷേത്രം റോഡിൽ ഇദ്ദേഹം താമസിക്കുന്ന വീട്ടിൽ നിന്ന് വെടിയൊച്ച കേട്ട് അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും മരിച്ചിരുന്നു. ഇതിന്റെ കാരണം അറിവായിട്ടില്ല.

മടിക്കേരി ടൗൺ സഹകരണ ബാങ്ക് പ്രസിഡണ്ട്, ഡയറക്ടർ, കുടക് സാഹിത്യ പരിഷത്ത് അംഗം, സർവോദയ കമിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യയും മകളുമുണ്ട്.

Keywords: Top-Headlines, Karnataka, Kasaragod, Mangalore, Madikeri, Municipality, President, Police, Death, Obituary,  Madikeri Municipal Councilor found dead.
< !- START disable copy paste -->

Post a Comment

Previous Post Next Post