city-gold-ad-for-blogger
Aster MIMS 10/10/2023

എത്രനാൾ ഈ അവഗണന; വേണം കാസർകോടിന് കുതിപ്പ്; സമൂല മാറ്റത്തിന് തിരികൊളുത്താൻ രണ്ട് പോംവഴികൾ; പ്രത്യേക പദവിയോ സോണൽ സിസ്റ്റമോ നടപ്പാക്കണമെന്ന് ആവശ്യം

കാസർകോട്: (www.kasargodvartha.com 25.11.2021) അടിസ്ഥാനപരമായ പല മേഖലകളിലും കടുത്ത അവഗണന നേരിടുന്ന ജില്ലയാണ് കാസർകോട്. പല സമയങ്ങളിലും കാസർകോട് എന്തേ കേരളത്തിലല്ലേ എന്ന് ഇവിടത്തുകാർക്ക് ചോദിക്കേണ്ടി വരുന്നു. എൻഡോസൾഫാൻ അടക്കമുള്ള ദുരന്തം വിതച്ച ഭൂമി പിന്നോക്കാവസ്ഥ മാറ്റിയെടുക്കാനുള്ള പ്രയ്തനത്തിലാണ്. എന്നാൽ വ്യാവസായിക, വിദ്യാഭ്യാസ, ഗതാഗത, ടൂറിസം, റവന്യു അടക്കമുള്ള മേഖലകളിൽ വികസനത്തിന് ഉതകുന്നതും അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുന്നതുമായ സുപ്രധാന പദ്ധതികൾ കാസർകോട്ട് നടപ്പാക്കുന്നതിൽ ഭരണകൂടങ്ങൾ നിസംഗത പുലർത്തുകയാണ്.

  
എത്രനാൾ ഈ അവഗണന; വേണം കാസർകോടിന് കുതിപ്പ്; സമൂല മാറ്റത്തിന് തിരികൊളുത്താൻ രണ്ട് പോംവഴികൾ; പ്രത്യേക പദവിയോ സോണൽ സിസ്റ്റമോ നടപ്പാക്കണമെന്ന് ആവശ്യം



ഏറ്റവും ഒടുവിലായി എയിംസ് വേണമെന്ന കാസർകോടിന്റെ ആവശ്യം പരിഗണിക്കപ്പെടാതെ കിടക്കുകയാണ്. കോവിഡിന്റെ ആദ്യഘട്ടത്തിൽ ലോക്ഡൗൺ മൂലം മംഗ്ളുറു അതിർത്തി അടച്ചപ്പോൾ കാസർകോട്ടെ 20 ൽ അധികം പേർ അത്യാഹിത ചികിത്സ ലഭ്യമാകാതെ മരണപ്പെട്ടിരുന്നു എന്ന കാര്യം നിലനിൽക്കെയാണ് ഈ അവഗണന. ഈ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയുടെ ജില്ലയുടെ സമൂല മാറ്റത്തിന് തിരികൊളുത്താൻ ഉതകുന്ന രണ്ട് പോംവഴികൾ ചർച ചെയ്യപ്പെടുകയാണ്.


പ്രത്യേക പദവി

ജില്ലക്ക് പ്രത്യേക പദവി നൽകുന്നത് വികസന കാര്യങ്ങളിൽ മുന്നിലെത്തുന്നതിന് സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്. ഇതിനുള്ള അധികാരം പാർലമെന്റിനാണ്. നിയമസഭ പ്രമേയം പാസാക്കിയാൽ മാത്രം മതി. കർണാടക, മഹാരാഷ്ട്ര, ഗുജറാത് മുതലായ സംസ്ഥാനങ്ങളിലെ പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾക്ക് പ്രത്യേക പദവി നൽകിയിട്ടുണ്ട്. ഇൻഡ്യൻ ഭരണഘടനാ 371 ജെ പ്രകാരം ഹൈദരാബാദ് - കർണാടക പ്രദേശത്തിന് പ്രത്യേക പദവി ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം ഈ പ്രദേശങ്ങളുടെ വികസനത്തിന് പ്രത്യേക ബോർഡ്, ഫൻഡ്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർകാർ ജോലിയിലും സംവരണം എന്നിവ ഏർപെടുത്തിയിട്ടുണ്ട്.

നിലവിൽ കാസർകോട് ജില്ലക്ക് മതിയായ വികസനമോ സർകാർ ജോലികളിൽ അർഹമായ പ്രതിനിധ്യമോ ഇതുവരെ ലഭിച്ചിട്ടില്ല. പലതുകൊണ്ടും കേരളത്തിലെ മറ്റു ജില്ലകളിൽ ഏറെ വ്യത്യസ്ഥമായ കാസർകോട് ജില്ലക്ക് പ്രത്യേക പദവി എന്നത് ന്യായമായ അവകാശമാണ്.


അല്ലെങ്കിൽ സോണൽ സിസ്റ്റം

ജില്ലയുടെ പിന്നോക്കാവസ്ഥക്ക് പ്രധാന കാരണം തസ്തികകളിൽ കാസർകോട്ടുകാരായ ഉദ്യോഗസ്ഥന്മാരുടെ അഭാവമാണ്. നിലവിൽ സർകാർ ഉദ്യോഗങ്ങളിൽ കാസർകോടിന് മതിയായ പ്രാതിനിധ്യം ഇല്ല . ജില്ലാ തലത്തിൽ പി എസ് സി നടത്തുന്ന തസ്തികകളിൽ പോലും മറ്റു ജില്ലകളിലെ ഉദ്യോഗാർഥികളുടെ തള്ളിക്കയറ്റമാണ്. ഇതു മൂലം ജില്ലയിലെ ഉദ്യോഗാർഥികൾ പുറന്തള്ളപ്പെടുന്നു.

ഇതിനുള്ള പോംവഴിയായി ചൂണ്ടിക്കാണിക്കുന്നത്, സർകാർ നിയമനങ്ങളിൽ തെലങ്കാന, ആന്ധ്രപ്രദേശ് സർകാരുകൾ നടപ്പിലാക്കിയ സോണൽ സിസ്റ്റം നടപ്പിലാക്കലാണ്. വിവിധ ജില്ലകളെ പ്രാദേശികമായി പ്രത്യേക സോണാക്കി മാറ്റി, ആ പ്രദേശത്തുകാർക്ക് മാത്രം സർകാർ ജോലികൾ നീക്കിവെക്കുന്നതാണ് സോണൽ സിസ്റ്റം. ഉദാഹരണത്തിന് കാസർകോട് ജില്ലയും കണ്ണൂർ ജില്ലയും ഒരു സോണിൽ ഉൾപെട്ടാൽ ഈ ജില്ലകളിലെ സർകാർ ജോലികൾക്ക് ഇവിടുത്തെ ആളുകൾക്ക് മാത്രമേ അപേക്ഷിക്കാനാവൂ. മാത്രമല്ല ജീവനക്കാരെ സോണുകൾ മാറി സ്ഥലം മാറ്റാനും പറ്റില്ല. ഇതു മൂലം സർകാർ ജോലികളിലെ പ്രദേശികമായുള്ള അസന്തുലിതാവസ്ഥ മാറുകയും തുല്യ രീതിയിലുള്ള വികസനം എത്തുകയും ചെയ്യും.

ജില്ലയുടെ കുതിപ്പിന് സഹായകരമാകുന്ന ഈ പദ്ധതികൾ പരിഗണിക്കുന്നതിന് എംപി, എംൽഎമാർ അടക്കമുള്ള ജനപ്രതിനിധികളുടെ ശക്തമായ ഇടപെടൽ ആവശ്യമാണ്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക തുടങ്ങിയ മേഖലകളിലെ വ്യക്തികളിൽ നിന്നും സംഘടനകളിലും നിന്നും ശക്തമായ സമ്മർദം ഉയരണമെന്നും ജനം ആവശ്യപ്പെടുന്നു.


വായനക്കാർക്കും ഇക്കാര്യത്തിൽ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്.

ഇ മെയിൽ ഐഡി: kasaragodvartha@gmail.com, news@kasargodvartha.com

ഫേസ്‍ബുക്, ഇൻസ്റ്റഗ്രാം വഴിയും അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്.

ഫേസ്ബുക്: https://www.facebook.com/kasargodvartha

ഇൻസ്റ്റഗ്രാം: https://www.instagram.com/kasargodvartha


Keywords:  Kasaragod, Kerala, News, Top-Headlines, Health, Development Project, Government, Hospital, COVID-19, Endosulfan, Job, Programme, Social-Media, Comments, Kasargod needs to implement special status or zonal system.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL