city-gold-ad-for-blogger
Aster MIMS 10/10/2023

കാസർകോട്ട് നാല് വിലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ടായി; കെട്ടിടങ്ങള്‍ നാടിന് സമർപിച്ചു; കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഡിസംബറില്‍ തീര്‍പ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ

കാസർകോട്: (www.kasargodvartha.com 25.11.2021) വിലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ടായി. കുമ്പഡാജെ, പുല്ലൂര്‍, പരപ്പ, വെസ്റ്റ് എളേരി വിലേജ് ഓഫീസുകളുടെ ആധുനിക സൗകര്യത്തോടെയുള്ള പുതിയ കെട്ടിടം റവന്യൂ മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്തു. 44 ലക്ഷം രൂപ വീതം വിനിയോഗിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെ നിര്‍മാണ ചുമതല ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു. ചുറ്റുമതിലോട് കൂടിയ മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള ഓഫീസുകള്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകും.


കുമ്പഡാജെ സ്മാര്‍ട് വിലേജ് ഓഫീസ് റവന്യു മന്ത്രി ഉദ്ഘാടനം ചെയ്തു; 'കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഡിസംബറില്‍ തീര്‍പ്പാക്കും'

കുമ്പഡാജെ: വില്ലേജ് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഡിസംബറില്‍ നടക്കുന്ന വില്ലേജ് തല അദാലത്തിലൂടെ തീര്‍പ്പാക്കുമെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കുംബഡാജെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സെക്രട്ടറിയറ്റ് മുതല്‍ ആരംഭിച്ച അദാലത്തുകളാണ് വില്ലേജുകളിലെത്തുന്നത്. വില്ലേജുകളിലെ ഉദ്യോഗസ്ഥര്‍ പരസ്പരം ആശയവിനിമയം നടത്തുന്നതായിരിക്കില്ല അദാലത്തുകളെന്നും ഒരു ഡെപ്യുട്ടി കളക്ടര്‍ക്ക് പത്ത് വില്ലേജ് ഓഫീസുകള്‍ എന്ന നിലയില്‍ നിശ്ചയിച്ചാണ് സംസ്ഥാനത്തെ 1666 വില്ലേജുകളിലും അദാലത്തുകള്‍ സംഘടിപ്പിക്കുകായെന്നും മന്ത്രി പറഞ്ഞു.

കാസർകോട്ട് നാല് വിലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ടായി; കെട്ടിടങ്ങള്‍ നാടിന് സമർപിച്ചു; കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഡിസംബറില്‍ തീര്‍പ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ


ഡിസംബറില്‍ തന്നെ കേരളത്തിലെ എല്ലാ ഭൂരഹിതരുടെയും പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുന്ന റവന്യു പട്ടയ ഡാഷ് ബോര്‍ഡ് നിലവില്‍ വരുമെന്നും ജനുവരിയില്‍ അത് പൊതു സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഭൂമിക്ക് വേണ്ടി ദീര്‍ഘകാലമായി ആവശ്യമുന്നയിക്കുന്നവര്‍, അറിവില്ലായ്മ കൊണ്ട് ഭൂമിക്ക് വേണ്ടി ആവശ്യമുന്നയിക്കാതിരിക്കുന്ന ഭൂരഹിതര്‍, അവര്‍ക്ക് എന്ത് കൊണ്ട് ഭൂമി കൊടുക്കാന്‍ കഴിയാത്ത വിധത്തിലുള്ള തടസങ്ങള്‍ ഉണ്ടായി എന്നതെല്ലാം ഡാഷ് ബോര്‍ഡില്‍ പരാമര്‍ശിക്കും. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വില്ലേജ് തലം മുതലുള്ള റവന്യു ഉദ്യോഗസ്ഥന്‍മാരുമായി തുടര്‍ച്ചയായ ആശയവിനിമയത്തിലൂടെ രൂപം കൊടുക്കുന്ന ഡാഷ്ബോര്‍ഡ് വഴി പരമാവധി ആളുകളെ കുറഞ്ഞ കാലം കൊണ്ട് ഭൂമിയുടെ അവകാശികളാക്കി മാറ്റാനുള്ള ശ്രദ്ധേയമായ പ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പലവിധങ്ങളായ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പൊതുജനങ്ങള്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും ആശ്രയിക്കേണ്ടുന്ന ഓഫീസാണ് വില്ലേജ് ഓഫീസുകള്‍. അതിനാല്‍ പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാക്കി മാറ്റുന്നതിനായാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളെന്ന പേരില്‍ നവീകരിക്കുന്നത്. കെട്ടിടത്തിന്റെ മോടിയില്‍ മാത്രമല്ല സ്മാര്‍ട്ട് ആകേണ്ടതെന്നതെന്നും പേര് സൂചിപ്പിക്കുന്നത് പോലെ വേഗതയും ആധുനികതയും വിശ്വസ്തതയും ഉത്തരവാദിത്തവും സുതാര്യതയും പുലര്‍ത്തിക്കൊണ്ടാകണം സ്മാര്‍ട് വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍എ അധ്യക്ഷനായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസളിഗെ, ജില്ലാ പഞ്ചായത്തംഗം ബി.ഷൈലജ ഭട്ട്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം കെ.നളിനി, കുമ്പഡാജെ പഞ്ചായത്ത് മെമ്പര്‍ ഹരീഷ് ഗോസാഡ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.എന്‍ നമ്പ്യാര്‍, കെ.വാരിജാക്ഷന്‍, പ്രകാശ് കുമ്പഡാജെ, എം.അബൂബക്കര്‍, എ.ടി.ചാക്കോ, അബ്ദുള്‍ റഹ്‌മാന്‍ ബാങ്കോട്, ദാമോദരന്‍ ബെള്ളിഗെ, മാത്യു പിണക്കാട്ട്, മുഹമ്മദ് സാലി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, എം.അനന്തന്‍ നമ്പ്യാര്‍, സണ്ണി അരമന, നാഷ്ണല്‍ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് സ്വാഗതവും ആര്‍.ഡി.ഒ അതുല്‍ എസ് നാഥ് നന്ദിയും പറഞ്ഞു.

പുല്ലൂര്‍ സ്മാര്‍ട് വിലേജ് ഓഫീസ് കെട്ടിടവും വിവിധോദ്ദേശ ദുരിതാശ്വാസ അഭയകേന്ദ്രവും നാടിന് സമര്‍പിച്ചു

പുല്ലൂർ: എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന തലവാചകത്തോടെ ജനപക്ഷ പരിപാടികള്‍ കോര്‍ത്തിണക്കിയ വിഷന്‍ ആന്റ് മിഷന്‍ 2021-26 ലക്ഷ്യം നേടുന്നതിനായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് റവന്യു മന്ത്രി കെ.രാജന്‍ പറഞ്ഞു. 1,70,000ത്തില്‍ അധികം പട്ടയങ്ങള്‍ വിതരണം ചെയ്ത് മാതൃകയായ കഴിഞ്ഞ സര്‍ക്കാറിന്റെ തുടര്‍ച്ചയാകുമ്പോള്‍ എല്ലാ പേരും ഭൂമിയുടെ ഉടമകളാവുക എന്നതാണ് സര്‍ക്കാര്‍. പുല്ലൂര്‍ വില്ലേജിനായി നിര്‍മ്മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടവും ആന്റി സൈക്ലോണ്‍ ഷെഡും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 44 ലക്ഷം രൂപ ചെലവില്‍ പണി കഴിപ്പിച്ച ഓഫീസ് കെട്ടിടവും 3,28,00,418 രൂപ ചെലവില്‍ പണികഴിപ്പിച്ച വിവിധോദ്ദേശ ദുരിതാശ്വാസ അഭയ കേന്ദ്രവുമാണ് മന്ത്രി വ്യാഴാഴ്ച് നാടിന് സമര്‍പ്പിച്ചത്.

കാസർകോട്ട് നാല് വിലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ടായി; കെട്ടിടങ്ങള്‍ നാടിന് സമർപിച്ചു; കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഡിസംബറില്‍ തീര്‍പ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ


ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ അമ്പതാം വാര്‍ഷീകം ആഘോഷിക്കുമ്പോള്‍ അതിന്റെ കാതലായ എല്ലാ അംശങ്ങളും നിലനിര്‍ത്തി തന്നെ സമഗ്ര പഠനവും നടപ്പിലാക്കലും നടത്തും. അതിന്റെ ആദ്യപടിയായി നാല് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാവുന്ന ഡിജിറ്റല്‍ റീ സര്‍വ്വേ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം യുണീക്ക് തണ്ടര്‍പ്പേര്‍ സിസ്റ്റം എന്ന പേരില്‍ എല്ലാവരുടേയും പേരിലുള്ള ഭൂമി അടയാളപ്പെടുത്താന്‍ സാധിക്കുന്ന സങ്കേതവും ഒരുങ്ങി കഴിഞ്ഞു ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ അനധികൃതമായി ഭൂമി കൈവശം വെച്ചവരില്‍ നിന്ന് ലഭിക്കുന്ന ഭൂമി ഇന്ന് വരെ ഒരു തുണ്ട് ഭൂമി സ്വന്തമായില്ലാത്തവര്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത കാലം വിവര സാങ്കേതിക മന്ത്രാലയം ആധാറും തണ്ടര്‍പ്പേറും കൂട്ടി യോജിപ്പിക്കാന്‍ അനുമതി നല്‍കിയതോടെ യുണീക് തണ്ടര്‍പ്പേര്‍ സിസ്റ്റം പ്രാവര്‍ത്തികമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ഈ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനമായ ഇടപെടലുകള്‍ നടത്തേണ്ട പടിവാതിലാണ് വില്ലേജ് ഓഫീസുകള്‍. അത് സ്മാര്‍ട്ട് ആകുന്നതോടെ പൊതു ജനങ്ങള്‍ക്ക് ലഭിക്കേണ്ടുന്ന സേവനങ്ങളെല്ലാം വളരെ സുതാര്യവും സുഗമവുമാകും. അതിന് എല്ലാ ജീവനക്കാരും പരിശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് ആദ്യമായി പഞ്ചായത്ത് തലത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച സംസ്ഥാനമാണ് നമ്മുടേത്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിശീലനത്തിനായുള്ള മൊഡ്യൂളുകള്‍ തയ്യാറായി കഴിഞ്ഞു. ഡിസംബറോടെ പരിശീലനം ആരംഭിക്കും. ദുരന്താനുഭവങ്ങളുടെ കാലഘട്ടത്തില്‍ ഉപയോഗപ്രദമായ ഒരു കേന്ദ്രമായി ഇതിനെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഇ.ചന്ദ്രശേഖരന്‍, എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, എ.ഡി.എം എ.കെ.രമേന്ദ്രന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍, പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫാത്തിമത് ഷംന.കെ.എച്ച്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സീത.കെ, പുല്ലൂര്‍-പെരിയ ഗ്രമ പഞ്ചായത്ത് മെമ്പര്‍ ടി.വി.കരിയന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.നാരായണന്‍ മാസ്റ്റര്‍, കെ.കുഞ്ഞിക്കണ്ണന്‍, കെ.സി.പീറ്റര്‍, എം.ഷാജി, ജോസഫ് വടകര, പി.എച്ച്.അബ്ദുള്‍ ഖാദര്‍ പാറപ്പള്ളി, രതീഷ് പുതിയപുരയില്‍, ദിനേശന്‍ പൂച്ചക്കാട്, ചന്ദ്രശേഖരന്‍ പെരിയ, പ്രകാശന്‍ പുതിയ വളപ്പില്‍, വി.കെ.രമേശന്‍, സി.എസ്.തോമസ്, പി.പി.അടിയോടി എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് സ്വാഗതവും കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നന്ദിയും പറഞ്ഞു.

വെസ്റ്റ് എളേരി സ്മാര്‍ട് വിലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

വെസ്റ്റ് എളേരി: സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജു നിര്‍വ്വഹിച്ചു. വരക്കാട് നടന്ന ചടങ്ങില്‍ എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. 

കാസർകോട്ട് നാല് വിലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ടായി; കെട്ടിടങ്ങള്‍ നാടിന് സമർപിച്ചു; കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഡിസംബറില്‍ തീര്‍പ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ



ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്‍, ജില്ലാ പഞ്ചായത്തംഗം ജോമോന്‍ ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.ഡി നാരായണി, എ.വി.രാജേഷ്, വെസ്റ്റ് എളേരി പഞ്ചായത്ത് മെമ്പര്‍മാരായ സി.പി സുരേശന്‍, മോളിക്കുട്ടി പോള്‍, ബിന്ദു മുരളീധരന്‍, ശാന്തികൃപ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ. ജനാര്‍ദ്ദനന്‍, കെ.പി സഹദേവന്‍, ബിജു ഏലിയാസ്, ഷാജി വള്ളോംകുന്നേല്‍, ജാദീല്‍ അ്സൈനാര്‍, ജെറ്റോ ജോസഫ്, സുരേഷ് കമ്മാടം, ഒ.എം മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാകളക്ടര്‍ ഭണ്ഡാരി സ്വഗത് രണ്‍വീര്‍ ചന്ദ് സ്വാഗതവും സബ് കളക്ടര്‍ ഡി.ആര്‍ മേഖശ്രീ നന്ദിയും പറഞ്ഞു.

പരപ്പ സ്മാര്‍ട് വിലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു; കുടിയേറ്റ ജനതയെ സര്‍കാര്‍ അവഗണിക്കില്ലെന്ന് റവന്യു മന്ത്രി

പരപ്പ: മണ്ണിനോടും വന്യമൃഗങ്ങളോടും പോരിട്ട് നമ്മുടെ നാടിനെ നാടാക്കിയ കുടിയേറ്റ ജനതയെ സര്‍ക്കാര്‍ ഒരിക്കലും അവഗണിക്കില്ല. എന്നാല്‍ സര്‍ക്കാര്‍ ഭൂമി അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. പരപ്പ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യു മന്ത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അനര്‍ഹമായി സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നവരില്‍ നിന്ന് ഭൂമി പിടിച്ചെടുത്ത് ഭൂമിയില്ലാത്ത മുഴുവന്‍ ഉടമകളെയും ഭൂവുടമകളാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.



കാസർകോട്ട് നാല് വിലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ടായി; കെട്ടിടങ്ങള്‍ നാടിന് സമർപിച്ചു; കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഡിസംബറില്‍ തീര്‍പ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ


ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത്് പ്രസിഡന്റ് എം. ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ പ്രസിഡന്റ് ഭൂപേഷ്, കോടോംബേളൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.ദാമോദരന്‍, പരപ്പ ബ്ലോക്ക് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി ചന്ദ്രന്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.എച്ച്.അബ്ദുള്‍ നാസര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.ആര്‍ രാജു, ഭാസ്‌ക്കരന്‍ അടിയോടി, കെ.പി ബാലകൃഷ്ണന്‍, താജുദ്ദീന്‍ കമ്മാടം, പ്രമോദ് വര്‍ണ്ണം, വിജയന്‍ കോട്ടക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് സ്വാഗതവും സബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നന്ദിയും പറഞ്ഞു.

Keywords:  Kerala, Kasaragod, Top-Headlines, Village Office, Minister, Inauguration, Pinarayi-Vijayan, Kumbadaje, Parappa, Pullur-Periya, Inaugurated four Smart Village Offices in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL