പരീക്ഷാപ്പേടി മാറാന്‍ അധ്യാപിക വിദ്യാര്‍ഥികള്‍ക്ക് ഗുളിക നല്‍കിയെന്ന് പരാതി; അന്വേഷണം ആരംഭിച്ച് ഖത്വര്‍ വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: (www.kasargodvartha.com 22.11.2021) പരീക്ഷാപ്പേടി മാറാന്‍ അധ്യാപിക വിദ്യാര്‍ഥികള്‍ക്ക് ഗുളിക നല്‍കിയെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ച് ഖത്വര്‍ വിദ്യാഭ്യാസ മന്ത്രാലയം. ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് നടപടി. പരീക്ഷാപ്പേടി മാറാന്‍ എന്ന പേരിലാണ് ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ഥിനിക്ക് അധ്യാപിക ഗുളിക നല്‍കിയതെന്നാണ് ആരോപണം. 

സ്വകാര്യ സ്‌കൂളിലെ അധ്യാപിക ചില വിദ്യാര്‍ഥികള്‍ക്ക് ഗുളിക നല്‍കിയെന്നാരോപിച്ച് ഒരു വിദ്യാര്‍ഥിയുടെ മാതാവ് നല്‍കിയ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെയും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ മാതാവ് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നേരിട്ട് പരാതി നല്‍കുകയും ചെയ്തതായി അറബ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

Doha, News, Gulf, World, Top-Headlines, Examination, Complaint, Parents, Students, Education Ministry to probe teacher action of giving pills to students Ministry to probe

Keywords: Doha, News, Gulf, World, Top-Headlines, Examination, Complaint, Parents, Students, Education Ministry to probe teacher action of giving pills to students Ministry to probe teacher's action of giving pills to studenst

Post a Comment

Previous Post Next Post