'മകൾ സഹപാഠികളെയും കൂട്ടി അച്ഛനെ കൊന്നതിങ്ങനെ'

മംഗ്ളുറു: (www.kasargodvartha.com 23.11.2021) സെക്യൂരിറ്റി ജീവനക്കാരൻ രണ്ടു പെൺമക്കളുടെ മുന്നിൽ വെട്ടേറ്റു മരിച്ച സംഭവത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരം. 'മകളെ തിരിച്ചറിയാത്ത അച്ഛനെ' കോളജ് വിദ്യാർഥിയായ 17കാരി സഹപാഠികളായ ആൺകുട്ടികളെ വിളിച്ചുവരുത്തി കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
                                   
News, Karnataka, Mangalore, Top-Headlines, Dead, Children, Investigation, Police, Case, Student, Boy, Girl, Crime, Wife, Report, Death of man; case against student and friends.

യെലഹങ്ക ന്യൂ ടൗൺ പൊലീസ് സംഭവം വിവരിക്കുന്നതിങ്ങനെ: ബെംഗ്ളുറു ഗവ. കൃഷി വിജ്ഞാൻ കേന്ദ്ര ക്യാംപസ് സെക്യൂരിറ്റി ജീവനക്കാരൻ ബിഹാർ സ്വദേശി ദീപക് (45) തിങ്കളാഴ്ച പുലർചെയാണ് കൊല്ലപ്പെട്ടത്. പി യു സിയിലും നാലിലും പഠിക്കുന്ന രണ്ടു പെൺമക്കൾ സാക്ഷി. മൂത്ത മകളെ കുറേ നാളായി അച്ഛൻ ലൈംഗികമായി ഉപദ്രവിക്കുന്നുണ്ട്. ഇക്കാര്യം അമ്മയോട് പറഞ്ഞെങ്കിലും അച്ഛനുമായുള്ള വഴക്കിനപ്പുറം ഒന്നും സംഭവിച്ചില്ല.

സഹപാഠികളുമായും തന്റെ സങ്കടം പങ്കിട്ടു. തിങ്കളാഴ്ച പുലർചെ മദ്യലഹരിയിൽ അച്ഛൻ അടുത്തപ്പോൾ വിവരം കൂട്ടുകാരെ അറിയിച്ചു. അവർ അഞ്ചു പേർ എത്തി കൃത്യം നിർവഹിച്ചു. ദീപകിന്റെ ആദ്യ ഭാര്യ ബീഹാറിലുണ്ട്. കലബുറുഗി സ്വദേശിയായ രണ്ടാം ഭാര്യയും മക്കളുമാണ് കർണാടകയിലുള്ളത്.'

പൊലീസ് മകൾക്കെതിരെ കേസെടുത്ത് വിശദ അന്വേഷണം നടത്തുന്നു.


Keywords: News, Karnataka, Mangalore, Top-Headlines, Dead, Children, Investigation, Police, Case, Student, Boy, Girl, Crime, Wife, Report, Death of man; case against student and friends.
< !- START disable copy paste -->

Post a Comment

Previous Post Next Post