city-gold-ad-for-blogger
Aster MIMS 10/10/2023

ഉടുമ്പുന്തല നാലുപുരപ്പാട് വഖ്ഫ് ഭൂമി വ്യക്തികൾ കൈവശപ്പെടുത്താൻ ശ്രമിക്കുന്നെന്ന് സംരക്ഷണ സമിതി; 'സർകാർ ഇടപെടണം'

കാസർകോട്: (www.kasargodvartha.com 20.11.2021) ഉടുമ്പുന്തല നാലുപുരപ്പാട് വഖ്ഫ് ഭൂമി അന്യാധീനപ്പെടുത്തി വ്യക്തികൾക്ക് കൈവശപ്പെടുത്താനുള്ള ശ്രമം വിശ്വാസി സമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കണമെന്ന് ഉടുമ്പുന്തല നാലുപുരപ്പാട് വഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വഖ്ഫ് ഭൂമികൾ എത്രയും വേഗം തിരിച്ചു പിടിക്കാനും കയ്യേറ്റക്കാർക്കെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കാനും സർകാർ മുന്നോട്ട് വരണം. ദുരൂഹ രേഖകളുടെ പിൻബലത്തിൽ റോഡരികിലുള്ള മൂന്ന് ഏകെറിലധികം സ്ഥലം വഖ്ഫ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യക്തികൾ കൈക്കലാക്കാനുള്ള ശ്രമം നടത്തുന്നതായും ഭാരവാഹികൾ ആരോപിച്ചു.

  
ഉടുമ്പുന്തല നാലുപുരപ്പാട് വഖ്ഫ് ഭൂമി വ്യക്തികൾ കൈവശപ്പെടുത്താൻ ശ്രമിക്കുന്നെന്ന് സംരക്ഷണ സമിതി; 'സർകാർ ഇടപെടണം'



സ്ഥലത്തെ ജന്മി കുടുംബമായിരുന്ന നാലുപുരപ്പാട് തറവാട്ടിലെ പരേതനായ മമ്മത് കുഞ്ഞിയാണ് തറവാട് ഭവനവും മൂന്ന് ഏകെറിലധികം വരുന്ന ഭൂമിയും 'വഖ്ഫുൽ ഔലാദ്' ആയി എഴുതി വെച്ചതെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു. '380/1,402/2,402/1, 239/2 എന്നീ സർവേ നമ്പറുകളിലായുള്ള സ്ഥലം 1966 ഓഗസ്റ്റ് 24 ന് 1157/1966 നമ്പർ വഖഫ് ആധാരത്തിൽ റെജിസ്റ്ററും ചെയ്തു. എന്നാൽ ചിലർ തന്ത്രപൂർവം വഖ്ഫ് ഭൂമിയെ അനാഥമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. സ്ഥലത്തിന്റെ നികുതി അടച്ചില്ല എന്ന പേരിൽ സ്ഥലം സർകാർ കണ്ടു കെട്ടി എന്നും പിന്നീട് സർകാർ തന്നെ ലേലം വിളിച്ചു നൽകിയെന്നും രേഖകൾ ഉണ്ടാക്കി ഭൂമി കയ്യേറാനുള്ള ശ്രമങ്ങൾ നടന്നു. ഈ പശ്ചാത്തലത്തിൽ കേരള വഖഫ് ബോർഡ് 1973 ൽ എറണാകുളം ജില്ലാ മജിസ്ട്രേറ്റിൽ കേസ് കൊടുത്തിരുന്നു. പിന്നീട് ആധാരത്തിൽ മുതവല്ലി ആയി രേഖപ്പെടുത്തിയിരുന്ന ടിടിപി മൊയ്തുവും ചിലരും ഹോസ്ദുർഗ് സബ് മജിസ്ട്രേറ്റിന് മുമ്പാകെയും കേസ് ഫയൽ ചെയ്തു. 2020 ൽ നാട്ടുകാർ ചേർന്ന് വഖഫ് സംരക്ഷണ സമിതി രൂപീകരിച്ച് കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ മുമ്പാകെയും കേസ്‌ റെജിസ്റ്റർ ചെയ്തു.

ആദ്യം തന്നെ വഖ്ഫ് ഭൂമി തിരിച്ചു പിടിക്കാൻ കേസ് ഫയൽ ചെയ്ത വഖ്ഫ് ബോർഡ് പിന്നീട് സ്വകാര്യ വ്യക്തികളുടെ സമ്മർദത്തിനോ പ്രലോഭനത്തിനോ വഴങ്ങിയ രീതിയാലാണ് പിന്നീടുള്ള നടപടികളിൽ കണ്ടത്. വഖഫ് ഭൂമി കണ്ടു കെട്ടി എന്നതിനോ ലേലം വിളിച്ചു എന്നതിനോ യാതൊരു തെളിവും സർകാർ രേഖകളിൽ ഇല്ല എന്നാണ് വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷകളിൽ നിന്ന് മനസിലാകുന്നത്. പക്ഷെ ലേലം നടന്നതുമായി ബന്ധപ്പെട്ട് വഖ്ഫ് ബോർഡ് ഒരു അന്വേഷണവും നടത്താതെ വഖ്ഫ് ഭൂമി നഷ്ടപ്പെട്ടു എന്ന രീതിയിലാണ് മുന്നോട്ട് പോയത്.

1996 ൽ എം ഇബ്രാഹിം ബോർഡിലേക്ക് നൽകിയ സ്ഥിതി വിവര രേഖയും 2000 ൽ എൻ കോയക്കുട്ടി നൽകിയ വസ്തുതാന്വേഷണ റിപോർടും പരസ്പര വൈരുധ്യമുള്ളവയായിരുന്നു. വഖ്ഫ് ഭൂമി നൽകിയാളുടെ സന്തതി സന്താനങ്ങൾ ആരുമില്ലാതായാൽ ഉടുമ്പുന്തല മുസ്ലിം ജമാഅതിനും വൾവക്കാട് മുസ്ലിം ജമാഅതിനും തുല്യമായി വീതിക്കേണ്ടിയിരുന്ന മൂന്ന് ഏകെറിലധികം വരുന്ന ഭൂമി, ദുരൂഹമായ അനുരഞ്ജന ചർച നടന്നു എന്ന പേരിൽ ഉടുമ്പുന്തല മുസ്ലിം ജമാഅതിന് ഒരു ഏകെർ അഞ്ച് സെന്റ് സ്ഥലവും വൾവക്കാട് ജമാഅതിന് വെറും രണ്ട് ലക്ഷം രൂപയും നൽകി ഒത്തു തീർപ്പാക്കി എന്നു വരുത്താനും ബാക്കി വഖ്ഫ് ഭൂമി സ്വകാര്യ വ്യക്തികൾക്ക് വിട്ടു കൊടുക്കാനും വഖഫ് ബോർഡ് ശ്രമിക്കുകയായിരുന്നു.

ഇസ്ലാമിക വിശ്വാസ പ്രകാരവും വഖ്ഫ് നിയമ പ്രകാരവും ഒരു വഖ്ഫ് ഭൂമി കൈമാറ്റം ചെയ്യാൻ ആർക്കും അധികാരമില്ല.

ജമാഅത് കമിറ്റികളെ സ്വാധീനിച്ചു വഖ്ഫ് ഭൂമി ക്രയവിക്രയം നടത്തി ഇപ്പോൾ സ്ഥല ഉടമകൾ എന്ന് പറയുന്നവരും ദുരൂഹ വ്യക്തികളാണ്. കേരളത്തിൽ നിന്നും അഫ്ഗാനിസ്ഥാനിൽ ദാഇശിലേക്ക് പോയി എന്ന് പറയുന്ന വ്യക്തിയുമായി ബന്ധപ്പെട്ടവരാണ് ഇന്നത്തെ കയ്യേറ്റക്കാരിൽ പലരും. വഖ്ഫ് ബോർഡിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഭൂമിയുടെ രേഖകൾ തന്നെ വഖ്ഫ് റെജിസ്റ്ററിൽ നിന്നും നീക്കം ചെയ്യാനുള്ള ശ്രമം നടക്കുന്നു. സ്ഥലം അളന്നു തിട്ടപ്പെടുത്താനുള്ള ഹർജി ഹൈകോടതിയിലാണ്. അത് പോലെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാനുള്ള കേസ് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ നടക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഉടുമ്പുന്തല മുസ്ലിം ജമാഅത് സെക്രടറി ഫൈസൽ കോച്ചൻ, സിദ്ദീഖ് കെ പി, വിപിപി നാസർ എന്നിവർ സംബന്ധിച്ചു.

  


Keywords:  Kasaragod, Kerala, News, Top-Headlines, Press meet, Government, Land-issue, Land, Investigation, Jamaath-committe, Complaint that waqf land of Udumbunthala Nalupurakkal is being tried by private individuals.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL