വിവാഹിതയായ യുവതി രണ്ട് മക്കളെയും കൂട്ടി വീടുവിട്ടിറങ്ങിയതായി പരാതി; പൊലീസ് കേസെടുത്തു

ചട്ടഞ്ചാൽ: (www.kasargodvartha.com 23.11.2021) വിവാഹിതയായ യുവതി രണ്ട് മക്കളെയും കൂട്ടി വീടുവിട്ടിറങ്ങിയതായി പരാതി. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്നുമാണ് യുവതി പ്രായപൂർത്തിയാകാത്ത മക്കളെയും കൂട്ടി സ്ഥലം വിട്ടതെന്നാണ് പരാതി.

  
Kasaragod, Kerala, News, Top-Headlines, Chattanchal, Complaint, Children, Police, Case, Investigation, Youth, Parents, Husband, Complaint that married woman left home with her two children.28 കാരിയായ രേഷ്മ, മക്കളായ അക്ഷയ് (10), അമയ (ആറ്) എന്നിവരെയും കൂട്ടി തിങ്കളാഴ്ച വീടുവിട്ട് പോയതായി കാണിച്ച് മാതാവ് ഭാർഗവിയാണ് മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. രേഷ്മ ഭർത്താവുമായി പിണങ്ങി നിൽക്കുകയാണെന്നും ഭർത്താവ് ഉണ്ടാക്കിയ കട ബാധ്യതയിലുള്ള വിഷമത്താലാണ് മകൾ പോയതെന്നും മാതാവ് പറയുന്നു.

കേരള പൊലീസ് നിയമത്തിലെ 57 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മേൽപറമ്പ് സി ഐ, ടി ഉത്തംദാസിന്റെ നേതൃത്വത്തിൽ കേസ് അന്വേഷണം നടക്കുന്നു.


Keywords: Kasaragod, Kerala, News, Top-Headlines, Chattanchal, Complaint, Children, Police, Case, Investigation, Youth, Parents, Husband, Complaint that married woman left home with her two children.< !- START disable copy paste -->

Post a Comment

Previous Post Next Post