'കെ റെയിൽ കേരളത്തിന് ആവശ്യമില്ല'; പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: (www.kasargodvartha.com 21.11.2021) കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെ റെയിൽ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണെന്നും ഭീമമായ അഴിമതിയാണ് പിണറായി വിജയൻ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കെ റെയിൽ വിരുദ്ധ കൂട്ടായ്മ കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


  
Kozhikode, Kerala, News, K Surendran, BJP, President, State, Inauguration, Railway, Railway Track, Indian Railway, Chief Minister, Pinarayi vijayan, Government, BJP state president K Surendran has said that the K rail project will not be allowed to be implemented.മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വേറെ പദ്ധതികൾ കണ്ടെത്തണം. ചുരുക്കം ആളുകളെ മാത്രം ലക്ഷ്യം വച്ചുള്ള പദ്ധതിയാണിത്. ഒരുലക്ഷം കോടിയിൽ അധികം ചെലവിട്ട് ഈ പദ്ധതി നടപ്പാക്കാൻ ആണ് സർകാറിന്റെ ലക്ഷ്യം. പദ്ധതിക്ക് പിന്നിൽ ഭീമമായ അഴിമതിക്ക് കളം ഒരുങ്ങുകയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

പദ്ധതിയുടെ പേരിൽ കോടികൾ കമീഷൻ പറ്റാൻ ആണ് ശ്രമം. സാർവത്രിക അഴിമതി ആണ് സർകാർ നടത്തുന്നത്. പദ്ധതിക്ക് വേണ്ടി വരുന്ന വായ്പ,അതിന്റെ മാനദണ്ഡങ്ങൾ, പലിശ, കൻസൾടൻസി എന്നിവയെ കുറിച്ച് ഒരു വ്യക്തതയും സർകാരിന് ഇല്ല. പിണറായി തെറ്റ് തിരുത്തി വികസനത്തിന് മുൻഗണന ക്രമം നൽകി പദ്ധതികൾ നടപ്പാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

പദ്ധതിയെ എതിർക്കുക എന്നതാണ് ബിജെപി നിലപാട്. രക്തം ചിന്തേണ്ടി വന്നാലും പദ്ധതി നടപ്പാക്കാൻ അനുവിക്കില്ല. നന്ദിഗ്രാം അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ പിണറായി വിജയൻ സർകാർ തയാറാവണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.


Keywords: Kozhikode, Kerala, News, K Surendran, BJP, President, State, Inauguration, Railway, Railway Track, Indian Railway, Chief Minister, Pinarayi vijayan, Government, BJP state president K Surendran has said that the K rail project will not be allowed to be implemented.


< !- START disable copy paste -->

Post a Comment

Previous Post Next Post