Join Whatsapp Group. Join now!
Aster MIMS 10/10/2023

ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് സ്റ്റീല്‍ കടയിലെ ജീവനക്കാരന്‍ മരിച്ചു

ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് സ്റ്റീല്‍ കടയിലെ ജീവനക്കാരന്‍ Cheruvathur, News, Kerala, Kasaragod, Death, Accident, Hospital

ചെറുവത്തൂര്‍: (www.kasargodvartha.com 07.11.2021) ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് സ്റ്റീല്‍ കടയിലെ ജീവനക്കാരന്‍ മരിച്ചു. ചെറുവത്തൂര്‍ കെ എ എച് ആശുപത്രിക്ക് സമീപം ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് അപകടം. ചെറുവത്തൂരിലെ സി എം സ്റ്റീല്‍ കടയിലെ ജീവനക്കാരാന്‍ നിശാദ് (32) ആണ് മരിച്ചത്.

നടക്കാവിലെ വാടക ക്വാര്‍ടേഴ്സില്‍ താമസിച്ചു വരികയായിരുന്നു നിശാദ്. ബൈകില്‍ നടക്കാവിലേക്ക് പോകുകയായിരുന്നു. ലോറിയെ മറികടന്ന് പോകുമ്പോള്‍ എതിരെ വരികയായിരുന്ന ബസില്‍ ഇടിക്കാതിരിക്കാന്‍ ബ്രേകിട്ടതോടെ ബസിനടിയില്‍പെടുകയായിരുന്നുവെന്നാണ് വിവരം. അപകടസ്ഥലത്ത് വെച്ച്  മരണപ്പെട്ട നിശാദിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Cheruvathur, News, Kerala, Kasaragod, Death, Accident, Hospital, Bike collided with bus; Man died

Keywords: Cheruvathur, News, Kerala, Kasaragod, Death, Accident, Hospital, Bike collided with bus; Man died

Post a Comment