സമൂഹമാധ്യമത്തിലൂടെ സ്നേഹം നടിച്ച് പരിചയപ്പെട്ട് പല തവണ പീഡിപ്പിച്ചതായി പരാതി; 'കാമുകൻ കയ്യൊഴിയുമെന്ന ഘട്ടത്തിൽ കുഴഞ്ഞു വീണ രണ്ട് മക്കളുടെ മാതാവായ യുവതിയെ ആശുപത്രിയിലെത്തിച്ച് മുങ്ങാൻ ശ്രമിച്ചു'; യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.11.2021) സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് സ്നേഹം നടിച്ച് രണ്ട് മക്കളുടെ മാതാവായ യുവതിയെ പലതവണ ലോഡ്ജിലും ടൂറിസ്റ്റ് കേന്ദ്രത്തിലും കൊണ്ട് പോയി പീഡിപ്പിച്ചതായി പരാതി. യുവാവ് കയ്യൊഴിയുമെന്ന ഘട്ടത്തിൽ രണ്ട് മക്കളുടെ മാതാവായ യുവതി കുഴഞ്ഞുവീണതായും ഇവരെ ആശുപത്രിയിലെത്തിച്ച് ഇയാൾ മുങ്ങാൻ ശ്രമിച്ചതായും പരാതിയുണ്ട്. കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സന്ദീപ് (29) ആണ് അറസ്റ്റിലായത്.

   
Kasaragod, Kerala, Top-Headlines, Kanhangad, Molestation, Youth , Hospital, Ranipuram, Hotel, Arrest, Case, Nileshwaram, Assault case; young man arrested.നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയാണ് പരാതിക്കാരി. കാഞ്ഞങ്ങാട്ടെയും മറ്റും ലോഡ്ജുകളിലും ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരത്തും അടക്കം എത്തിച്ച് പല തവണ പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ മൊഴി.

കഴിഞ്ഞ ദിവസം രാത്രി യുവാവിനെ അന്വേഷിച്ചെത്തിയ യുവതി ഇയാൾ കയ്യൊഴിഞ്ഞതോടെ കുഴഞ്ഞു വീഴുകയും, യുവാവ് തന്നെ നഗരത്തിലെ ആശുപത്രിയിലെത്തിക്കുകയും, യുവതിയെ അവിടെ ഉപേക്ഷിച്ച് സ്ഥലം വിടാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് പറയുന്നത്. ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.


Keywords: Kasaragod, Kerala, Top-Headlines, Kanhangad, Molestation, Youth , Hospital, Ranipuram, Hotel, Arrest, Case, Nileshwaram, Assault case; young man arrested.Post a Comment

Previous Post Next Post