city-gold-ad-for-blogger
Aster MIMS 10/10/2023

ആന്ധ്രയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 25 ആയി; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

അമരാവതി: (www.kasargodvartha.com 21.11.2021) ആന്ധ്രയിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 25 ആയി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. അനന്ത്പുര്‍ ജില്ലയില്‍ രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് പേര്‍ കെട്ടിടം തകര്‍ന്ന് മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. റായലസീമ മേഖലയില്‍ നിരവധി പേരെ കാണാതായി.

കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ പത്തുപേരെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച മുതല്‍ ആന്ധ്രയില്‍ കനത്ത മഴയാണ്. ഇതുമൂലം ദക്ഷിണമേഖലയിലെ അഞ്ചു ജില്ലകളില്‍ പ്രളയം ദുരിതം വിതച്ചു. കടപ്പ ജില്ലയിലെ രാജംപേട്ടില്‍ ആന്ധ്ര റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്റെ ബസ് പ്രളയത്തില്‍ ഒലിച്ചുപോയി 12 പേര്‍ മുങ്ങി മരിച്ചതായി പൊലീസ് പറഞ്ഞു. 

ആന്ധ്രയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 25 ആയി; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

അനന്ത്പുരില്‍ കുത്തൊഴുക്കുള്ള തോട്ടില്‍ കുടുങ്ങിയ പത്തുപേരെ ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. തിരുപ്പതി മേഖലയിലും മഴ നാശം വിതച്ചു. 

Keywords: News, National, Top-Headlines, Rain, Missing, Death, Andhra Pradesh, Police, Andhra Pradesh rains: 25 died, 17 missing

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL