യുവതിയും മൂന്ന് മാസം പ്രായമായ കുഞ്ഞും കിണറില്‍ മരിച്ച നിലയിൽ
Oct 18, 2021, 13:35 IST
നീലേശ്വരം: (www.kasargodvartha.com 18.10.2021) യുവതിയെയും മൂന്ന് മാസം പ്രായമായ കുഞ്ഞിനേയും കിണറില്‍ മരിച്ചനിലയിൽ കണ്ടെത്തി. നീലേശ്വരം കടിഞ്ഞിമൂലയിലെ പരേതനായ മടുപ്പില്‍ കൃഷ്ണന് - മാധവി ദമ്പതികളുടെ മകൾ രമ്യ (31) യും കുഞ്ഞുമാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി കാണാതായ രമ്യയ്ക്ക് വേണ്ടി ബന്ധുക്കളും നാട്ടുകാരും അന്വേഷിക്കുന്നതിനിടെയാണ് തൊട്ടടുത്ത പറമ്പിലെ കിണറിൽ രമ്യയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിമുക്ത ഭടന് കൊല്ലം പാറയിലെ പ്രദീഷാണ് ഭര്‍ത്താവ്. ആറ് വയസ് പ്രായമുള്ള അർച്ചന മകളാണ്.
രമ്യയുടെ ആദ്യ പ്രസവത്തിലെ ഇരട്ടക്കുട്ടികൾ മരണപ്പെട്ടിരുന്നു. ഇതിനു പിന്നാലെ എട്ടുമാസം മുമ്പ് പിതാവും മരിച്ചതോടെ രമ്യ മാനസികമായി തളർന്നിരുന്നതായി ബന്ധുക്കൾ സൂചിപ്പിച്ചു. പ്രസവത്തിനായി സ്വന്തം വീട്ടിലായിരുന്നു രമ്യയെ ഭർത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് സംഭവം നടന്നത്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
< !- START disable copy paste -->

Keywords: Kasaragod, Nileshwaram, News, Kerala, Well, Top-Headlines, Death, Death, Suicide, Police, Investigation, Young woman and three month old child found dead.