city-gold-ad-for-blogger
Aster MIMS 10/10/2023

കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി മണിക്കൂറുകൾക്കകം അതേ കിണറിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തി

ആദൂർ: (www.kasargodvartha.com 17.10.2021) കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി മണിക്കൂറുകൾക്കകം അതേ കിണറിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തി. ദേലംപാടി മയ്യള കോളനിയിലെ ശങ്കര (23) യാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ വീടിന് സമീപത്തുള്ള കിണറില്‍ വീണ യുവാവിനെ വീട്ടുകാരും പരിസരവാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
 
കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി മണിക്കൂറുകൾക്കകം അതേ കിണറിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഒമ്പത് മണിയോടെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു യുവാവ്. രാത്രി 11 മണിയോടെ കിണറില്‍ നിന്നും ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ അയല്‍വാസികളെ വിവരമറിയിച്ച് തിരച്ചിൽ നടത്തിയപ്പോഴാണ് കിണറ്റില്‍ നിന്ന് യുവാവിനെ പുറത്തെടുത്തത്.

ഉടൻ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആദൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയിൽ പോസ്റ്റ്മോർടെം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Keywords: Kerala, News, Kasaragod, Adhur, Death, Youth, Well, Top-Headlines, Found Dead, Young man found dead.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL