city-gold-ad-for-blogger
Aster MIMS 10/10/2023

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ആദ്യ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

തൊടുപുഴ: (www.kasargodvartha.com 15.10.2021) ഒക്ടോബര്‍ മാസത്തിലെ കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഈ സാഹചര്യത്തില്‍ ആദ്യ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. രാവിലെ 9.10ന് ആണ് ഡാമില്‍ നീല അലേര്‍ട് പ്രഖ്യാപിച്ചത്. 2390.88 അടിയാണ് രാവിലെ 9ന് ഡാമിലെ ജലനിരപ്പ് (സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണിത്).

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ആദ്യ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു


ഡാം റൂള്‍ കര്‍വ് പ്രകാരം ഒക്ടോബര്‍ 20 വരെ 2395 അടിയാണ് പരമാവധി അനുവദനീയമായ ജലനിരപ്പ്. പരമാവധി ജലനിരപ്പിലെത്താന്‍ 5 അടി ബാക്കിയുള്ളപ്പോഴാണ് നീല അലേര്‍ട് പ്രഖ്യാപിക്കുക. 3 അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലേര്‍ടും 4 അടി ഉയര്‍ന്നാല്‍ ചുവപ്പ് അലേര്‍ടും പിന്നെയും ഒരടി കൂടി ഉയര്‍ന്നാല്‍ ജില്ലാകളക്ടറുടെ അനുമതിയോടെ ഷടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടുകയും ചെയ്യും. പക്ഷേ ഇതിന് എട്ടടിയോളം ജലനിരപ്പ് ഉയരണം. (2392.52 ആയിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെ ജലനിരപ്പ്). 

2018ലെ മഹാപ്രളയത്തിലാണ് ഇടുക്കി ഡാം അവസാനമായി തുറന്നത്.

Keywords: News, Kerala, State, Idukki, Top-Headlines, Alert, Rain, Water level in Idukki dam rises; Blue Alert announced

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL