ദസറ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബൈക് അപകടത്തില്‍പെട്ട് കാസര്‍ക്കോട്ടെ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; സഹായിക്കാനെത്തിയ കാര്‍ ഡ്രൈവര്‍ക്കെതിരേ തിരിഞ്ഞ് ആള്‍കൂട്ടം

മംഗളുറു: (www.kasargodvartha.com 16.10.2021) ദസറ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബൈക് അപകടത്തില്‍പെട്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ദേശീയപാത 66 ൽ കെസി റോഡിന് സമീപം വെള്ളിയാഴ്ച രാത്രിയാണ് അപകടം. കാസർകോട് കുമ്പള സ്വദേശികളായ കൃഷ്ണപ്രസാദ് (26), പ്രജിത്ത് (24) എന്നിവരാണ് മരിച്ചത്.
                                
Karnataka, News, Mangalore, Kasaragod, Accident, Bike, Bike, Youth, Death, Top-Headlines, Two young men died after motorbike met with an accident.

ഇവര്‍ സഞ്ചരിച്ച ബൈക് തെന്നിവീണതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ഇരുവരും ഹെൽമെറ്റ് ധരിക്കാത്തതിനാല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും രണ്ടു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയുമായിരുന്നു.

അതേ സമയം കാറില്‍ ബൈകിടിച്ചതിനെത്തുടര്‍ന്ന് ബൈക് നിയന്ത്രണം വിട്ട് കെ സി റോഡ് പാലത്തിന്‍റെ റെയിലിംഗിൽ ഇടിക്കുകയും ചെയ്തുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. അപകടം കണ്ട് സഹായിക്കാൻ കാർ ഡ്രൈവർ ഓടിയെത്തിയതാണെന്നും എന്നാല്‍ അപകടത്തിന് കാരണക്കാരന്‍ ഇയാളാണെന്ന് പറഞ്ഞ് ആള്‍കൂട്ടം ഇയാള്‍ക്കെതിരേ തിരിയുകയായിരുന്നുവെന്നും പറയപ്പെടുന്നു.

എന്നാല്‍ കാര്‍ ഡ്രൈവറെ ചോദ്യം ചെയ്ത പൊലീസ് അപകടത്തിൽ ഇയാൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കി. മംഗളൂരു സൗത് ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബൈക് തെന്നിമാറിയതാണോ അതോ ഇരുചക്രവാഹനത്തിനു നേരെ കാർ ഇടിച്ചതാണോ എന്നറിയാൻ നാഗൂരി ട്രാഫിക് പൊലീസും അന്വേഷണം നടത്തുന്നുണ്ട്.


Keywords: Karnataka, News, Mangalore, Kasaragod, Accident, Bike, Bike, Youth, Death, Top-Headlines, Two young men died after motorbike met with an accident.
< !- START disable copy paste -->

Post a Comment

Previous Post Next Post