'വാഹനം തടഞ്ഞ് യാത്രക്കാരുടെ മതം ചോദിച്ച് പരിഹാസവും അസഭ്യം പറയലും'; മംഗ്ളുറിൽ രണ്ട് പേർ അറസ്റ്റിൽ

മംഗ്ളുറു: (www.kasargodvartha.com 10.10.2021) വാഹനം തടഞ്ഞ് യാത്രക്കാരുടെ മതം ചോദിച്ച് പ്രശ്നമുണ്ടാക്കി എന്ന പരാതിയിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഹിത് രാജ് (36), സന്ദീപ് പൂജാരി (34) എന്നിവരെയാണ് മൂഡബിദ്രി പൊലീസ് അറസ്റ്റ് ചെയ്തതെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ എൻ ശശികുമാർ വാർത്താകുറിപ്പിൽ അറിയിച്ചു.

'Stopping the vehicle and asking ridicule and obscenity about the religion of the passengers'; Two arrested in Mangalore

ഉടുപ്പി കാർക്കളയിലെ ദമ്പതികൾ സഞ്ചരിച്ച കാറാണ് ഇവർ തടഞ്ഞു വെച്ചതെന്നാണ് റിപോർടിലുള്ളത്. ശനിയാഴ്ചയാണ് സംഭവം. അറസ്റ്റിലായവർ ഉൾപടെ എട്ടംഗ സംഘമാണ് കാർ തടഞ്ഞതെന്നും വാർത്താകുറിപ്പിൽ പറയുന്നു. കാറിലുണ്ടായിരുന്നവരുടെ പേരുകൾ ചോദിച്ചറിഞ്ഞ സംഘം ഇവരെ പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.

Keywords: Karnataka, Mangalore, News, Arrest, Car, Religion, Top-Headlines, Youth, Police, Car, Passenger, 'Stopping the vehicle and asking ridicule and obscenity about the religion of the passengers'; Two arrested in Mangalore.
< !- START disable copy paste -->

Post a Comment

Previous Post Next Post