city-gold-ad-for-blogger
Aster MIMS 10/10/2023

രണ്ടിടങ്ങളിലായി കോഴിക്കൂട് ലക്ഷ്യമാക്കിയെത്തിയ പെരുമ്പാമ്പുകളെ പിടികൂടി; ഒരിടത്ത് പിടിയിലായത് കോഴിക്കൂട് പൊളിച്ച് കടന്ന് രണ്ട് കോഴികളെ നിമിഷ നേരം കൊണ്ട് വിഴുങ്ങിയ ശേഷം

കാസർകോട്: (www.kasargodvartha.com 13.10.2021) രണ്ടുസ്ഥലങ്ങളിലായി കോഴിക്കൂട് ലക്ഷ്യമാക്കിയെത്തിയ പെരുമ്പാമ്പുകളെ പിടികൂടി. തൃക്കരിപ്പൂർ ഉടുമ്പുന്തലയിലും കളനാട്ടുമാണ് പാമ്പുകൾ പിടിയിലായത്. ഉടുമ്പുന്തല പുനത്തിലെ എം എ റസിയയുടെ വീട്ടിലെ കോഴിക്കൂട് പൊളിച്ച് കയറിയ പെരുമ്പാമ്പ് രണ്ട് കോഴികളെ നിമിഷ നേരം കൊണ്ട് വിഴുങ്ങി. ചൊവ്വാഴ്ച രാവിലെ കോഴികളെ തുറന്നു വിടാനെത്തിയപ്പോഴാണ് റസിയ സംഭവം കണ്ടത്. ഒരു കോഴിയെ ഭക്ഷിച്ച് രണ്ടാമത്തെ കോഴിയുടെ മുക്കാൽ ഭാഗവും വിഴുങ്ങിയ നിലയിലായിരുന്നു ആ സമയത്ത് പെരുമ്പാമ്പ്.
                           
രണ്ടിടങ്ങളിലായി കോഴിക്കൂട് ലക്ഷ്യമാക്കിയെത്തിയ പെരുമ്പാമ്പുകളെ പിടികൂടി; ഒരിടത്ത് പിടിയിലായത് കോഴിക്കൂട് പൊളിച്ച് കടന്ന് രണ്ട് കോഴികളെ നിമിഷ നേരം കൊണ്ട് വിഴുങ്ങിയ ശേഷം

വീട്ടുകാർ ഒച്ചവെക്കുകയും ചെയ്തു. ഈ സമയത്ത്, വിഴുങ്ങിയ കോഴിയെ ഉപേക്ഷിച്ച് പെരുമ്പാമ്പ് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് വീട്ടുകാർ പരിസരവാസികളെ വിളിച്ചു കൂട്ടുകയായിരുന്നു. ഇവരുടെ സഹായത്തോടെ പാമ്പിനെ പിടികൂടി. തുടർന്ന് കാഞ്ഞങ്ങാട്ട് നിന്നുമെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പെരുമ്പാമ്പിനെ ചാക്കിൽ കയറ്റി കാട്ടിലേക്ക് തുറന്നുവിടാൻ കൊണ്ടുപോയി.

കളനാട് ജാലകത്തിന് സമീപമുള്ള ലാലുവിന്റെ കോഴിക്കൂടിനടുത്ത് ഇത് രണ്ടാം തവണയാണ് പെരുമ്പാമ്പിനെ ശ്രദ്ധയിൽ പെടുന്നത്. ആദ്യതവണ ആൾക്കാരെ കണ്ട് സമീപത്തെ വയലിലേക്ക് ഇഴഞ്ഞുപോയിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ വീണ്ടും പെരുമ്പാമ്പ് കൂടിനടുത്ത് എത്തുകയായിരുന്നു. രാവിലെ ഉണർന്നപ്പോൾ കോഴിയുടെ നിലയ്ക്കാത്ത ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഇതുകണ്ട് ആൾക്കാരും എത്തിയതോടെ പെരുമ്പാമ്പ് വയലിലേക്ക് പോയി. തുടർന്ന് പാമ്പ് പിടുത്തക്കാരൻ മാങ്ങാട്ടെ മുഹമ്മദ് സ്ഥലത്തത്തി വയലിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു.



Keywords: Kasaragod, News, Kerala, Snake, Trikaripur, House, Natives, Kanhangad, Kalanad, Top-Headlines, Python Caught After Eating Chickens.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL