city-gold-ad-for-blogger
Aster MIMS 10/10/2023

കായികപരിശീലകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഓണ്‍ലൈന്‍ സംവിധാനം: കായികമന്ത്രി

തിരുവനന്തപുരം: (www.kvartha.com 07.10.2021) സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴിലെ പരിശീലകരുടെ പ്രവര്‍ത്തനം കൃത്യമായി വിലയിരുത്തുമെന്നും അതിനായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പെടുത്തുമെന്നും കായികമന്ത്രി വി അബ്ദുര്‍ റഹ് മാന്‍ . പരിശീലകര്‍ക്ക് വിദേശത്തുനിന്നുള്ള വിദഗ്ധരെ ഉപയോഗപ്പെടുത്തി ഓറിയന്റേഷന്‍ ക്ലാസുകള്‍ നടത്തുമെന്നും കായിക പരിശീലകരുമായി നടത്തിയ സംവാദത്തില്‍ മന്ത്രി അറിയിച്ചു.

കായികപരിശീലകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഓണ്‍ലൈന്‍ സംവിധാനം: കായികമന്ത്രി

കേരളത്തിന്റെ കായികമേഖല വലിയൊരു ഉണര്‍വിന്റെ പാതയിലാണ്. ഈ ഉണര്‍വ് നിലനിര്‍ത്തി ഉയരങ്ങളിലേക്ക് കുതിക്കാന്‍ കായികപരിശീലകര്‍ക്ക് മുഖ്യപങ്കുവഹിക്കേണ്ടതുണ്ട്. അതിനുള്ള പ്രാപ്തി കൈവരിക്കാന്‍ പരിശീലകര്‍ തയാറാകണം. ലോകത്ത് കായികമേഖലയിലെ പുരോഗതിയും മാറ്റങ്ങളും തിരിച്ചറിയാന്‍ കായികപരിശീലകര്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

കായികപ്രതിഭകളെ ചെറിയപ്രായത്തില്‍ തന്നെ തിരിച്ചറിയുന്ന കാര്യത്തില്‍ പരിശീലകര്‍ ജാഗ്രത കാണിക്കണമെന്നും മന്ത്രി പറഞ്ഞു.സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴിലെ അകാദമികളുടെ നിലവാരം ഉയര്‍ത്താന്‍ പരിശീലകര്‍ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. അകാദമികള്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും കായികോപകരണങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്‌പോര്‍ട്‌സ് മെഡിസിന്‍, സ്‌പോര്‍ട്‌സ് ന്യൂട്രീഷ്യന്‍, സ്‌പോര്‍ട്‌സ് സൈകോളജി തുടങ്ങിയ കാര്യങ്ങള്‍ അക്കാദമികളില്‍ ലഭ്യമാക്കുന്നതും പരിഗണിക്കുകയാണ്. പരിശീലകര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സജീവമായ ഇടപെടല്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

നാല്‍പതോളം കായികപരിശീലകരും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, സെക്രടെറി അജിത്ത് ദാസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Keywords:  Online system to evaluate the performance of sports coaches: Minister of Sports, Thiruvananthapuram, News, Sports, Minister, Kerala.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL