Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂടെറില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടുപന്നി കുത്തി വീഴ്ത്തി: യാത്രക്കാരൻ ദാരുണമായി മരിച്ചു

Man fell from scooter and died#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുള്ളേരിയ: (www.kasargodvartha.com 02.10.2021) സ്‌കൂടെറില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടുപന്നി കുത്തി വീഴ്ത്തിയതിനെ തുടര്‍ന്ന് യാത്രക്കാരന് ദാരുണാന്ത്യം. കാവുങ്കാലിലെ കുഞ്ഞമ്പുനായര്‍ (59) ആണ് മരിച്ചത്. മുള്ളേരിയ കര്‍മ്മംതൊടിയിലാണ് സംഭവം.

Kasaragod, Kerala, News, Top-Headlines, Mulleria, Attack, Animal, Cherkala, Scooter, Road, Injured, Hospital, Died, Death, Accidental-Death, Man fell from scooter and died.

ശനിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. കര്‍ഷകനായ കുഞ്ഞമ്പു നായര്‍ തൊഴിലാളികളെ വിളിക്കാനായി മുള്ളേരിയയിലേക്ക് പോവുകയായിരുന്നു. കാട്ടുപന്നികള്‍ റോഡ് മുറിച്ചു കടക്കുന്നതിടെ സ്‌കൂടെറില്‍ വന്ന് ഇടിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞമ്പു നായരെ ഉടന്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗളൂറു എ ജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. കാനഡയിലുള്ള മകനെത്തിയ ശേഷം സംസ്‌കാരം നടത്താനാണ് തീരുമാനം.

അതേസമയം ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ കാട്ടുപന്നികളുടെ അക്രമണം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.



Keywords: Kasaragod, Kerala, News, Top-Headlines, Mulleria, Attack, Animal, Cherkala, Scooter, Road, Injured, Hospital, Died, Death, Accidental-Death, Man fell from scooter and died.




< !- START disable copy paste -->

Post a Comment