വാഹന പ്രേമികളുടെ സ്വപ്നമായ ലംബോർഗിനി അവെന്റഡോർ കാസർകോടിന് സ്വന്തം

കാസർകോട്: (www.kasargodvartha.com 07.10.2021) വാഹനപ്രേമികളുടെ സ്വപ്നമായ ലംബോർഗിനി അവെന്റഡോർ ഇനി കാസർകോടിന് സ്വന്തം. കാസർകോട് ജാസ്മീൻ ഗ്രൂപ് ഉടമകളായ ജാനിഫും ജാനിശുമാണ് വാഹനം സ്വന്തമാക്കിയത്. ആറ് കോടി രൂപയാണ് ഈ കാറിൻ്റെ പുതിയ വില.

  
Lamborghini Aventador bought by Kasargod nativesകേരളത്തിൽ ലംബോർഗിനി വാഹനങ്ങൾ ധാരാളം ഉണ്ടെങ്കിലും ഇതിന്റെ വില കൂടിയ മോഡലായ അവെന്റഡോർ വിൽക്കപ്പെട്ടത് കാസർകോട്ട് ആണെന്നതാണ് പ്രത്യേകത.

ഡോർ തുറക്കുന്ന രീതി കൊണ്ടാണ് ഈ കാർ വ്യത്യസ്തമാവുന്നത്. സ്വിസർ ഡോർ എന്നാണ് അറിയപ്പെടുന്നത്. പവർഫുൾ എൻജിനും മറ്റൊരു പ്രത്യേകതയാണ്. ഇൻഡ്യയിലെ തന്നെ അറിയപ്പെടുന്ന പ്രമുഖ പ്രീമിയം കാർ ഷോറൂമായ ലിങ്ക് ഫോർ യു ഗ്ലോബലിന്റെ കാസർകോട് ബ്രാഞ്ചിൽ നിന്നാണു ഇവർ കാർ സ്വന്തമാക്കിയിരിക്കുന്നത്.

സ്വപ്ന വാഹനം സ്വന്തമാക്കിയതിൽ സന്തോഷമെന്ന് ജാനിഫും ജാനിശും കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: Kerala, Kasaragod, News, Top-Headlines, Car, Vehicle, Lamborghini Aventador bought by Kasargod natives.

Post a Comment

Previous Post Next Post