ഹിന്ദു യുവതിയെ പ്രണയിച്ച മുസ്‌ലിം യുവാവിനെ കഴുത്തറുത്ത് കൊന്ന് റയിൽ പാളത്തിൽ തള്ളിയെന്ന കേസിൽ അച്ഛനും അമ്മയും ശ്രീരാമ സേന നേതാവും ഉൾപെടെ 10 പേർ അറസ്റ്റിൽ

സൂപ്പി വാണിമേൽ 

മംഗളുറു: (www.kasargodvartha.com 08.10.2021) ബെലഗാവി റെയിൽപാളത്തിൽ യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു. അർബാസ് അഫ്താബ് (24) കൊല്ലപ്പെട്ടതാണെന്ന് പൊലീസ് പറഞ്ഞു. യുവാവ് പ്രണയിച്ച പെൺകുട്ടിയുടെ രക്ഷിതാക്കൾ നിയോഗിച്ച ക്വടേഷൻ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തി പാളത്തിൽ തള്ളി എന്നാണ് ബെലഗാവി ഇന്സ്റ്റിറ്റ്യൂട് ഓഫ് മെഡികൽ സയൻസസിലെ ഡോക്ടർമാരുടെ പോസ്റ്റ് മോർടെം റിപോർട് അവലംബിച്ച് പൊലീസ് പറയുന്നത്.

Karnataka, News, Mangalore, Death, Youth, Top-Headlines, Case, Police, Complaint, Love, Quotation, Attack, Murder, Incident of young man's body found on the railway track; 10 arrested.ഇതേതുടർന്ന് യുവതിയുടെ അച്ഛനും അമ്മയും ശ്രീരാമ സേന (ഹിന്ദുസ്താൻ) നേതാവും ഉൾപെടെ 10 പേരെ ബെലഗാവി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 28നാണ് മൃതദേഹം പാളത്തിൽ കണ്ടത്. തല ഉടലിൽ നിന്ന് വേർപെട്ടും കൈകൾ പിറകിൽ ചേർത്തുകെട്ടിയ നിലയിലുമാണ് കിടന്നത്. യുവാവ് പ്രണയിച്ചെന്ന്  പറയുന്ന കുട്ടിയുടെ അച്ഛൻ എരപ്പ ബസവണ്ണെ (54), അമ്മ സുശീല കുംഭാർ (42), ശ്രീരാമ സേന (ഹിന്ദുസ്താൻ) നേതാവ് മഹാരാജ നാഗപ്പ എന്ന പുണ്ഡലിക് മുത്ഗേക്കർ (50), വാടകക്കൊലയാളികൾ എന്ന് കരുതുന്ന മാരുതി പ്രഹ്ലാദ് സുഗതെ(30), മഞ്ചുനാഥ തുകാറാം ഗൊണ്ടലി (25), ഗണപതി ജ്ഞാനേശ്വര സുഗതെ(27), പ്രശാന്ത് കല്ലപ്പ പടിൽ(28), പ്രവീൺ ശങ്കര(28), ഖുതുബുദ്ദീൻ അല്ലാബക്ഷ്(36),ശ്രീധര മഹാദേവ ഡോണി(30) എന്നിവരാണ് 
അറസ്റ്റിലായത്.

വേർപിരിയാൻ ഇരുവരും സന്നദ്ധമാവാത്തതിനെത്തുടർന്ന് യുവതിയുടെ രക്ഷിതാക്കൾ ഖനപുർ വട്ടോളി ഗ്രാമത്തിൽ താമസിക്കുന്ന ശ്രീരാമ സേന (ഹിന്ദുസ്താൻ) നേതാവ് പുണ്ഡലികിനെ കണ്ട് അർബാസിനെ വകവരുത്താൻ സഹായം തേടുകയായിരുന്നുവെന്ന് ബലഗാവി ജില്ല പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിമ്പാർഗി പറഞ്ഞു.

(Updated)

Keywords: Karnataka, News, Mangalore, Death, Youth, Top-Headlines, Case, Police, Complaint, Love, Quotation, Attack, Murder, Incident of young man's body found on the railway track; 10 arrested.

.
< !- START disable copy paste -->

Post a Comment

Previous Post Next Post