Join Whatsapp Group. Join now!
Aster MIMS 10/10/2023

വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും; 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്, കോഴിക്കോട് താലൂകില്‍ 115 കുടുംബങ്ങളെ മാറ്റിപ്പാര്‍പിച്ചു

Heavy rains will continue in the state till Friday#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kasargodvartha.com 13.10.2021) സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട് നിലവിലുണ്ട്. എറണാകുളം മുതല്‍ കാസര്‍കോടുവരെയാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുള്ളത്. കോട്ടയം ആലപ്പുഴ ജില്ലകളില്‍ യെലോ അലേര്‍ടും നല്‍കിയിട്ടുണ്ട്. മീന്‍പിടിത്ത തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കുണ്ട്.                                                 

News, Kerala, State, Thiruvananthapuram, Rain, Top-Headlines, Trending, ALERT, Heavy rains will continue in the state till Friday

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 15 ക്യാംപുകള്‍ തുറന്നു. കോഴിക്കോട് താലൂക്കില്‍ 115 കുടുംബങ്ങളെ മാറ്റിപ്പാര്‍പിച്ചു. മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.

പാലക്കാടിന്റെ മലയോര മേഖലയിലുള്‍പെടെ ഒറ്റപ്പെട്ട മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തിലെ വാഹനഗതാഗതം രാത്രിയോടെ പൂര്‍വസ്ഥിതിയിലാക്കി. ശക്തമായ നീരൊഴുക്ക് തുടര്‍ന്നാല്‍ മലമ്പുഴ, മീങ്കര ഡാമുകള്‍ തുറക്കുമെന്ന് ജലസേചനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Keywords: News, Kerala, State, Thiruvananthapuram, Rain, Top-Headlines, Trending, ALERT, Heavy rains will continue in the state till Friday.

Post a Comment