കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 35,840 ആയി

തിരുവനന്തപുരം: (www.kasargodvartha.com 15.10.2021) സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. പവന് 80 രൂപ വര്‍ധിച്ച് 35,840 ആയി. ഗ്രാമിന് 10 രൂപ കൂടി 4,480 ലാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സ് 1793.90 ഡോളര്‍ നിലവാരത്തിലാണ്. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണിത്. ഒരു ഗ്രാമിന് 4,470 രൂപയും ഒരു പവന് 35,760 രൂപയുമായിരുന്നു വ്യാഴാഴ്ച വില.

അതേസമയം സംസ്ഥാനത്ത് വെള്ളിയാഴ്ച ഇന്ധനവിലയും ഉയര്‍ന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 20 ദിവസം കൊണ്ട് സംസ്ഥാനത്ത് ഡിസലിന് വര്‍ധിച്ചത് 5.50 രൂപയും പെട്രോളിന് 3.72 രൂപയുമാണ്. 

Thiruvananthapuram, News, Kerala, Top-Headlines, Business, Gold, Trending, Gold prices soar; Rs 35,840 per sovereign

Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Gold, Trending, Gold prices soar; Rs 35,840 per sovereign

Post a Comment

Previous Post Next Post