അമ്മയോടൊപ്പം കടലുകാണാന്‍ എത്തിയപ്പോള്‍ ആഞ്ഞടിച്ച തിരമാലയില്‍പെട്ട് അപകടം; 11കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: (www.kasargodvartha.com 10.10.2021) അമ്മയോടൊപ്പം കടലുകാണാന്‍ ബീചിലെത്തിയപ്പോള്‍ തിരമാലയില്‍പെട്ട പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മണിയൂര്‍ മുതുവന സ്വദേശിനി സനോമിയ(11) ആണ് മരിച്ചത്. ഇരിങ്ങലില്‍ കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന ബീചില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം.

ബീചില്‍ സനോമിയ അമ്മയോടൊപ്പം നില്‍ക്കുമ്പോള്‍ അബദ്ധത്തില്‍ വീഴുകയും ആഞ്ഞടിച്ചെത്തിയ തിരമാലയില്‍പെടുകയുമായിരുന്നുവെന്ന് കടലുകാണാന്‍ എത്തിയ മറ്റുള്ളവര്‍ പറഞ്ഞു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ ലാലുവും മുഹമ്മദും ചേര്‍ന്നാണ് അപകടം സംഭവിച്ച കുട്ടിയെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചത്.

News, Kerala, State, Kozhikode, Accident, Accidental Death, Top-Headlines, Sea, Girl who accidently fell into the sea died in Kozhikode Kolavipalam


ഉടന്‍തന്നെ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. എന്നാല്‍ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. 

മിനിഗോവയായി വിശേഷിപ്പിക്കുന്ന ഈ പ്രദേശത്ത് നിരവധി പേരാണ് വിനോദസഞ്ചാരത്തിനായി എത്തുന്നത്. എന്നാല്‍ ആവശ്യമായ സുരക്ഷാ നടപടികളൊന്നും ഇവിടെയില്ലെന്നാണ് ആക്ഷേപം. ഇതിനായി നാട്ടുകാരുടെ പ്രതിഷേധം ഉയരുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ട് കുട്ടി മരിക്കുന്നത്.


Keywords: News, Kerala, State, Kozhikode, Accident, Accidental Death, Top-Headlines, Sea, Girl who accidently fell into the sea died in Kozhikode Kolavipalam

Post a Comment

Previous Post Next Post