സംസ്ഥാനത്ത് ശനിയാഴ്ച 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കാസര്‍കോട്‌ 185 പേര്‍

തിരുവനന്തപുരം: (www.kasargodvartha.com 09.10.2021) കേരളത്തില്‍ ശനിയാഴ്ച 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍ 561, ഇടുക്കി 522, പത്തനംതിട്ട 447, ആലപ്പുഴ 432, വയനാട് 318, കാസര്‍ഗോഡ് 185 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

  

News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala.


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,881 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2241, കൊല്ലം 863, പത്തനംതിട്ട 521, ആലപ്പുഴ 725, കോട്ടയം 867, ഇടുക്കി 586, എറണാകുളം 1318, തൃശൂര്‍ 1421, പാലക്കാട് 662, മലപ്പുറം 1045, കോഴിക്കോട് 1333, വയനാട് 378, കണ്ണൂര്‍ 753, കാസര്‍ഗോഡ് 168 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,13,132 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,44,211 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.കാസര്‍കോട് ജില്ലയിൽ 185 പേര്‍ക്ക് കൂടി കോവിഡ്, 171 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 185 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 171 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1236പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 532


ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10598 പേര്‍

വീടുകളില്‍ 10079 പേരും സ്ഥാപനങ്ങളില്‍ 519 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10598 പേരാണ്. പുതിയതായി 823 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3069സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2650 ആന്റിജന്‍ 410 ട്രൂനാറ്റ് 9) 825 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1017 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 168 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 171 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

135351പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 133001പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala.

< !- START disable copy paste -->

Post a Comment

Previous Post Next Post