വീട്ടിനകത്ത് വൃദ്ധ ദമ്പതികളുടെ മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

പാലക്കാട്: (www.kasargodvartha.com 09.10.2021) വീട്ടിനകത്ത് വൃദ്ധ ദമ്പതികളുടെ മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പട്ടാമ്പി ചാലിശ്ശേരി പെരുമണ്ണൂരിലാണ് സംഭവം. ഹെല്‍ത് ഇന്‍സ്‌പെക്ടറായി വിരമിച്ച വടക്കേപ്പുരക്കല്‍ വീട്ടില്‍ വി പി നാരായണന്‍(70) ഇദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര(60) എന്നിവരെയാണ് പൊള്ളലേറ്റ് മരണപ്പെട്ട നിലയില്‍ പൊലീസ് കണ്ടെത്തിയത്.

വീട്ടില്‍ ദമ്പതികള്‍ മാത്രമായിരുന്നു താമസം. മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിലാണെങ്കിലും വീടിന് തീപിടിച്ച ലക്ഷണങ്ങള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല. ശനിയാഴ്ച പുലര്‍ച്ചെ 1.45ഓടെയാണ് സംഭവം. രാത്രി പ്രദേശത്ത് കനത്ത മഴയും ഉണ്ടായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. 

News, Kerala, State, Palakkad, Top-Headlines, Dead body, Police, Rain, Couples bodies were found inside house at Palakkad


ചാലിശ്ശേരി പൊലീസും, പട്ടാമ്പിയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ സെര്‍വീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ടെത്തിന് അയക്കും. മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, State, Palakkad, Top-Headlines, Dead body, Police, Rain, Couples bodies were found inside house at Palakkad

Post a Comment

Previous Post Next Post