city-gold-ad-for-blogger
Aster MIMS 10/10/2023

ബിജെപി അംഗമായ മധൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന് ആരോപണം; തേജോവധം ചെയ്യാനുള്ള നീക്കമെന്ന് വിശദീകരണം; രാജിവെക്കണമെന്ന് മുസ്ലിം ലീഗ്

മധൂർ: (www.kasargodvartha.com 18.10.2021) യുവതിക്ക് മധൂർ പഞ്ചായത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ വഞ്ചിച്ചതായി ആരോപണം. ഇതുസംബന്ധിച്ച് ബിജെപി ജില്ലാ നേതൃത്വത്തിന് യുവതി പരാതി നൽകിയതായാണ് വിവരം. ജോലിക്കായി 25000 രൂപ ആവശ്യപ്പെട്ടെന്നും ഇതിൽ 15000 രൂപ നൽകിയെന്നുമാണ് ആരോപണം.
      
ബിജെപി അംഗമായ മധൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന് ആരോപണം; തേജോവധം ചെയ്യാനുള്ള നീക്കമെന്ന് വിശദീകരണം; രാജിവെക്കണമെന്ന് മുസ്ലിം ലീഗ്

യുവതി പാർടി അനുഭാവിയാണെന്നാണ് വിവരം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സ്റ്റാൻഡിങ് കമിറ്റി ചെയർമാനെതിരെ അണികൾക്കിടയിൽ പരാതികളുണ്ടെന്നാണ് റിപോർട്. അതേസമയം തന്നെ തേജോവധം ചെയ്യാനുള്ള നീക്കമാണിതെന്നും പിന്നിലുള്ളവരെ കണ്ടെത്തുമെന്നും സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ഉമേഷ് ഗട്ടി കാസർകോട് വാർത്തയോട് പറഞ്ഞു. യുവതി പാർടിക്ക് പരാതി നൽകിയതായ കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. ഇതിൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് ജനാധിപത്യത്തോടുള്ള അവഹേളനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നും ആരോപണം ഉയർന്ന സാഹചര്യത്തിൽ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ രാജിവെക്കണമെന്നും മുസ്ലിം ലീഗ് മധൂർ പഞ്ചായത്ത് കമിറ്റി ആവശ്യപ്പെട്ടു. മധൂർ പഞ്ചായത്ത് ഭരണം കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും കൂടാരമായി മാറിയെന്നും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ നടന്ന അഴിമതിയെ കുറിച്ച് അന്വേഷണം നടത്തണമെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഹാരിസ് ചൂരിയും ജനറൽ സെക്രടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗറും പറഞ്ഞു.


Keywords: Kasaragod, Kerala, News, Madhur, Panchayath, Youth, Job, Cash, Committee, COVID-19, Complaint, BJP, Political party, Muslim-league, President, Top-Headlines,  Cheated by offering job; allegation against standing committee chairman.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL