Join Whatsapp Group. Join now!
Aster MIMS 10/10/2023

കാർഷികാഭിവൃദ്ധിയും കന്നുകാലി സമ്പത്ത് വർധനയും പ്രാർഥനയിൽ; പത്താമുദയനാളിൽ നാടെങ്ങും കാലിച്ചാനൂട്ട്

Celebrates Pathamudayam in various places#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (www.kasargodvartha.com 28.10.2021) കാർഷികാഭിവൃദ്ധിയും കന്നുകാലി സമ്പത്ത് വർധനയും പ്രാർഥനയിൽപെടുത്തി പത്താമുദയനാളിൽ നാടെങ്ങും കാലിച്ചാനൂട്ട്. കന്നുകാലികളുടെ സംരക്ഷകനായ കാലിച്ചാൻ (കാലിച്ചേകോൻ) തെയ്യത്തിന്റെ പ്രീതി നേടാനാണ് കർഷകർ കാലിച്ചാനൂട്ട് നടത്തുന്നത്.

   
Kasaragod, Kerala, News, Uduma, Farmer, Farming, Prayer, Celebrates Pathamudayam in various places.



ഇപ്പോൾ വിളവെടുത്ത ഉണക്കലരി, പാൽ എന്നിവയാണ് നിവേദ്യം തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. പരിസരങ്ങളിലെ വീടുകളിൽനിന്ന് നിവേദ്യത്തിനുള്ള പുത്തൻ ഉണക്കലരി ശേഖരിക്കും. കർമം നടത്താൻ ചുമതലയുള്ള തറവാട്ടിൽപ്പെട്ടവർ നേരത്തേയെത്തി കാവും പരിസരവും ശുചീകരിക്കും. കുരുത്തോലയും കാഞ്ഞിരത്തിനിലയും കൊണ്ട് പരിസരം അലങ്കരിക്കും.

ഇതിനുശേഷമാണ് നിവേദ്യം തയ്യാറാക്കി കാലിച്ചാനൂട്ട് നടത്തുക. പങ്കെടുക്കുന്നവർക്ക് നിവേദ്യം പ്രസാദമായി നൽകും. ഇത്തരം കാവുകളിൽ വൈകാതെ കാലിച്ചാൻ തെയ്യം കെട്ടിയാടുകയും ചെയ്യും. ഉദുമ ഉദയമംഗലം ചെരിപ്പാടി വട്ടക്കാവ് കാലിച്ചാൻ ദേവസ്ഥാനം, പറക്കളായി കാലിച്ചാൻകാവ്, അയ്യങ്കാവ് കാലിച്ചാൻ പാറക്കാവ്, എണ്ണപ്പാറക്കാവ്, പരിയാരം, കൊക്കാൽ, പുത്യകോടി, കുന്നുമ്മൽ തറവാട് കാലിച്ചാൻ ദേവസ്ഥാനം തുടങ്ങിയ ഇടങ്ങളിലും പത്താമുദയനാളിൽ കാലിച്ചാനൂട്ട് നടത്താറുണ്ട്.


Keywords: Kasaragod, Kerala, News, Uduma, Farmer, Farming, Prayer, Celebrates Pathamudayam in various places.

< !- START disable copy paste -->

Post a Comment