Join Whatsapp Group. Join now!
Aster MIMS 10/10/2023

കാറിലെ കഞ്ചാവ് കടത്ത് കേസ്; പൊലീസ് പിടിയിൽ നിന്നും രക്ഷപ്പെട്ട മുഖ്യപ്രതി അറസ്റ്റിൽ

Case of smuggling cannabis in car; main accused arrested#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.10.2021) കാറിൽ കഞ്ചാവ് കടത്തിയെന്ന കേസിൽ പൊലീസ് പിടിയിൽ നിന്നും രക്ഷപ്പെട്ട മുഖ്യ പ്രതിയും അറസ്റ്റിലായി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വൈശാഖിനെ (24) യാണ് കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് ഹൊസ്ദുർഗ് എസ് ഐ കെ പി സതീശനും സംഘവും അറസ്റ്റ് ചെയ്തത്.

Case of smuggling cannabis in car; main accused arrested

ഇക്കഴിഞ്ഞ ഒക്ടോബർ ആറിന് പുലർചെ കാഞ്ഞങ്ങാട് പഴയ സ്റ്റാൻഡ് പരിസരത്തുനിന്നും ഹൊസ്ദുർഗ് എസ്ഐ ബാവ അക്കരക്കാരനും സംഘവും കെ എൽ 60 എം 7881 നമ്പർ ഐ 20 കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടിയിരുന്നു.

കേസിലെ ഒന്നാം പ്രതിയാണ് വൈശാഖ്. കാർ ഓടിച്ചിരുന്ന മാവുങ്കാൽ മൂലക്കണ്ടത്തെ പ്രവീണിനെ (38) അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓടിരക്ഷപ്പെട്ട വൈശാഖിനായി അന്വേഷണം നടക്കുന്നതിനിടയിലാണ് അറസ്റ്റിലായത്. പിടിയിലായ വൈശാഖ് വർഷങ്ങളായി കഞ്ചാവ് ഇടപാട് നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Keywords: Kerala, News, Kanhangad, Police, Case, Top-Headlines, Ganja, Accuse, Arrest, Case of smuggling cannabis in car; main accused arrested.
< !- START disable copy paste -->

Post a Comment