കമിതാക്കളെ സദാചാര പൊലീസ് ചമഞ്ഞ് അക്രമിച്ചതായി പരാതി; 2 ബജ്‌റംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ

മംഗളുറു: (www.kasargodvartha.com 07.10.2021) കമിതാക്കളെ സദാചാര പൊലീസ് ചമഞ്ഞ് അക്രമിച്ചെന്ന പരാതിയിൽ രണ്ട് ബജ്‌റംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ. ജയപ്രകാശ്, പൃഥ്വി എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.
 
Assault case; two arrested

കമിതാക്കളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ആൺ സുഹൃത്തിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപിക്കുകയും ചെയ്‌തെന്നാണ് പരാതി.

എന്നാൽ അശ്ലീല പ്രവർത്തനങ്ങളിൽ ഏർപെട്ടതിനെയും അവരുടെ വസ്ത്ര ധാരണത്തെയുമാണ് ചോദ്യം ചെയ്തതതെന്ന് ബജ്റംഗ് ദൾ പ്രവർത്തകർ പറഞ്ഞതായി മാധ്യമങ്ങൾ റിപോർട് ചെയ്‌തു. പ്രതികൾക്കെതിരെ 153 എ, 341, 504,323, 506, 34 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Keywords: Karnataka, News, Mangalore, Attack, Assault, Case, Police, Court order, Top-Headlines, Arrest, Accused, Assault case; two arrested.
< !- START disable copy paste -->

Post a Comment

Previous Post Next Post