Join Whatsapp Group. Join now!
Aster MIMS 10/10/2023

ആര്യൻ ഖാൻ നാലാഴ്ചയ്ക്ക് ശേഷം വീട്ടിൽ; 'മന്നത്തി'ൽ ഇത്തവണത്തെ ദീപാവലിക്ക് സന്തോഷമേറെ

Aryan Khan reached home after 4 weeks#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kasargodvartha.com 30.10.2021) സൂപെർസ്റ്റാർ ശാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ നാലാഴ്ചയ്ക്ക് ശേഷം വീടായ 'മന്നത്തി'ലെത്തി. കേസിൽ ബോംബെ ഹൈകോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചെങ്കിലും വെള്ളിയാഴ്ച വൈകിട്ട് 5.30 വരെ ജാമ്യപത്രങ്ങൾ ആർതർ റോഡ് ജയിലിൽ എത്തിയിരുന്നില്ല. അതിനാൽ ആകാംക്ഷാഭരിതമായ കാത്തിരിപ്പിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച രാവിയാണ് പുറത്തിറങ്ങാനായത്.
 
Aryan Khan reached home after 4 weeks

ശാരൂഖ് ഖാന്റെ സിനിമാ ജീവിതത്തിന്റെ ആദ്യ നാളുകളിൽ സഹനടിയായ ജൂഹി ചൗളയാണ് ആര്യൻ ഖാന്റെ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ ഒപ്പിട്ടത്. രാവിലെ മുതൽ ശാരൂഖ് ഖാന്റെ വീടിന് പുറത്ത് 'വെൽകം ഹോം, ആര്യൻ' പോസ്റ്ററുകളുമായി ആരാധകർ തടിച്ചുകൂടിയിരുന്നു. മാധ്യമ പ്രവർത്തകരുടെ വലിയൊരു സംഘം ആര്യന് വേണ്ടി കാത്തിരിപ്പുണ്ടായിരുന്നു.

മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയാണ് ആര്യൻ ഖാന്റെ ജാമ്യത്തിനായി മൂന്ന് ദിവസം ഹൈകോടതിയിൽ പോരാടിയത്. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടുന്നത് വിലക്കുന്നതും ആര്യന്റെ ജാമ്യ വ്യവസ്ഥയിൽ ഉൾപെടുന്നു.പാസ്‌പോർട് കോടതിയിൽ സമർപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആര്യന്റെ തിരിച്ചുവരവ് ശാരൂഖിനും ഏറെ ആഹ്ലാദമാണ് പകർന്നത്. മന്നത്ത് വീട്ടിൽ ഇത്തവണത്തെ ദീപാവലിക്ക് സന്തോഷം ഏറെയാണ്. ആര്യനെ സ്വീകരിക്കാന്‍ വീട് അലങ്കരിച്ചതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

Keywords: National, News, Mumbai, Cinema, Film, Actor, Son, Release, Top-Headlines, Jail, Trending, Aryan Khan reached home after 4 weeks.
< !- START disable copy paste -->

Post a Comment