Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗോവധത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനത്തിനിടെ മുസ്ലിം വിരുദ്ധ മുദ്രാവാക്യം; മൂന്ന് ഹിന്ദു ജാഗരൺ വേദികെ പ്രവർത്തകർ അറസ്റ്റിൽ

Anti-Muslim slogans during protest; three arrested #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗളുറു: (www.kasargodvartha.com 05.10.2021) ഗോവധത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനത്തിനിടെ മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിന് മൂന്ന് ഹിന്ദു ജാഗരൺ വേദികെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. നവീൻ, അംബരീഷ്, പ്രവീഷ് എന്നിവരാണ് അറസ്റ്റിലായത്.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകളെ കൂട്ടി പ്രകടനം നടത്തിയതിന് ഹിന്ദു ജാഗരൺ വേദികെ നേതാക്കളായ അക്ഷയ്, വിവേക്, രാഘവേന്ദ്ര, മഹേഷ് എന്നിവരെയും അറസ്റ്റ് ചെയ്തു. ഗംഗോളി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
   
News, Karnataka, Mangalore, Arrest, COVID-19, Police, Police-station, Top-Headlines, Anti-Muslim slogans during protest; three arrested.

ഒക്ടോബർ ഒന്നിന് ഗംഗോളിയിൽ നടന്ന പ്രകടനത്തിനിടെയായിരുന്നു സംഭവം. മുഹമ്മദ് നബിക്കെതിരെ അധിക്ഷേപവും അപകീർത്തികരവുമായ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നാണ് പരാതി. പ്രകടനവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് ഗംഗോളി പൊലീസ് സ്റ്റേഷനിൽ റെജിസ്റ്റർ ചെയ്തിട്ടുള്ളത്. മുസ്ലിം വിരുദ്ധ പ്രകടനത്തിന് അറസ്റ്റിലായ പ്രതികളെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.


Keywords: News, Karnataka, Mangalore, Arrest, COVID-19, Police, Police-station, Top-Headlines, Anti-Muslim slogans during protest; three arrested.
< !- START disable copy paste -->

Post a Comment