തെങ്ങിൽ കയറിയ യുവാവ് കടന്നൽ കുത്തേറ്റ് ദാരുണമായി മരിച്ചു

മംഗളുറു: (www.kasargodvartha.com 23.09.2021) യുവാവ് കടന്നൽ കുത്തേറ്റ് ദാരുണമായി മരിച്ചു. മംഗളുറു യേടപ്പദവിലെ കേശവ് (24) ആണ് മരിച്ചത്. മംഗളുറു കെമികൽസ് ആൻഡ് ഫെർടിലൈസേഴ്സ് ലിമിറ്റഡിൽ (എംസിഎഫ്) എ സി മെകാനിക് ആയി ജോലി ചെയ്തുവരികയായിരുന്നു.

   
Mangalore, Karnataka, News, Obituary, Death, Youth, Bee-attack, Attack, Job, Coconut, Hospital, Top-Headlines, Young man died by stung of swarm of wasps.തേങ്ങ പറിക്കുന്നതിനായി ഉപകരണത്തിന്റെ സഹായത്തോടെ അയൽവാസിയുടെ വീട്ടിലെ തെങ്ങിൽ കയറിയിരുന്നു കേശവ്. ഇതിനിടയിൽ തെങ്ങിലുണ്ടായിരുന്ന കടന്നൽകൂട്ടിൽ അബദ്ധത്തിൽ കേശവിന്റെ തലയിടിക്കുകയും ഉടൻ തന്നെ കടന്നൽ കൂട്ടം ആക്രമിക്കുകയുമായിരുന്നു. 70 തവണ കുത്തേറ്റതായാണ് വിവരം.

ഉടൻ തന്നെ മൂഡബിദ്രിയിലെ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മംഗളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ വൈകാതെ മരണം സംഭവിക്കുകയായിരുന്നു. സദാശിവ - കമലാക്ഷി ദമ്പതികളുടെ മകനായ കേശവ് അവിവാഹിതനാണ്. മൂന്ന് സഹോദരങ്ങളുണ്ട്.

Keywords: Mangalore, Karnataka, News, Obituary, Death, Youth, Bee-attack, Attack, Job, Coconut, Hospital, Top-Headlines, Young man died by stung of swarm of wasps.


< !- START disable copy paste -->

Post a Comment

Previous Post Next Post