കുട്ടികളുണ്ടാവാന്‍ വേണ്ടി ആള്‍ദൈവത്തിന്റെ നിര്‍ദേശപ്രകാരം ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി; 'ബലാത്സംഗത്തിന് പിന്നാലെ കോഴിയുടെ രക്തവും കുടിപ്പിച്ചു'

മുംബൈ: (www.kasargodvartha.com 23.09.2021) മഹാരാഷ്ട്രയില്‍ കോഴിയുടെ രക്തം കുടിപ്പിച്ച് ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി 33കാരി. ആള്‍ദൈവത്തിന്റെ നിര്‍ദേശത്തില്‍ കുട്ടികളുണ്ടാവാന്‍ വേണ്ടിയാണ് ഈ അക്രമങ്ങളെല്ലാം കാണിച്ചതെന്ന് യുവതി പരാതിയില്‍ ഉന്നയിച്ചു. ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും ശാരീരിക മാനസിക അതിക്രമങ്ങള്‍ക്കെതിരെ യുവതി പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകമറിയുന്നത്.

News, National, India, Mumbai, Crime, Top-Headlines, Police, Complaint, Woman, Marriage, Molestation, Woman assaulted by old man in Maharashtra; 2 held


2018 ഡിസംബര്‍ 30 നാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. യുവാവിന് കുട്ടികള്‍ ഉണ്ടാവില്ലെന്ന വിവരം മറച്ചുവച്ചായിരുന്നു യുവതിയുമായി വിവാഹം നടത്തിയത്. ഭര്‍ത്താവിന് കുട്ടികളുണ്ടാവില്ലെന്ന വിവരം യുവതിയുടെ വീട്ടില്‍ യുവതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പീഡനം. കുട്ടികളുണ്ടാവാന്‍ വേണ്ടി ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചതായാണ് യുവതി പരാതിയില്‍ പറയുന്നത്. 

യുവതിയുടെ പരാതിയില്‍ പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും മന്ത്രവാദവും ആഭിചാരവും മനുഷ്യബലിയും തടയാനുള്ള വകുപ്പും അനുസരിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവിനേയും ഭര്‍തൃപിതാവിനേയും പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തതായാണ് പുറത്തുവരുന്ന വിവരം. യുവതിയുടെ പരാതിയിലെ എല്ലാവശങ്ങളും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

Keywords: News, National, India, Mumbai, Crime, Top-Headlines, Police, Complaint, Woman, Marriage, Molestation, Woman assaulted by old man in Maharashtra; 2 held

Post a Comment

Previous Post Next Post