Join Whatsapp Group. Join now!
Aster MIMS 10/10/2023

പൂർവകാല സ്മൃതികളുണർത്തി പള്ളിക്കൈ അച്ഛന്റെ വീട്ടുമുറ്റത്ത്‌ നാൾ മരം മുറിക്കൽ ചടങ്ങ്

Tree cut down in beginning of renovation of temple #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സുധീഷ് പുങ്ങംചാൽ


വെള്ളരിക്കുണ്ട്: (www.kasargodvartha.com 24.09.2021) പൂർവകാല സ്മൃതികളുണർത്തി പള്ളിക്കൈ അച്ഛന്റെ വീട്ടുമുറ്റത്ത്‌ നാൾ മരം മുറിക്കൽ ചടങ്ങ് അരങ്ങേറി. പുതുക്കൈ നരിക്കാട്ടറ പുള്ളി കരിങ്കാളിയമ്മ ദേവസ്ഥാന നവീകരണത്തിന്റെ ഭാഗമായിട്ടാണ് ആചാര അനുഷ്ടാനങ്ങളോടെ പള്ളിക്കൈ അച്ഛൻ പരപ്പയിലെ കുഞ്ഞമ്പു നായരുടെ വീട്ടു മുറ്റത്ത് ചടങ്ങ് നടന്നത്.

 
Tree cut down in beginning of renovation of temple



വീടിന്റെ തെക്ക് പടിഞ്ഞാറുഭാഗത്തുള്ള ലക്ഷണമൊത്ത കൂറ്റൻ പ്ലാവ് മരമാണ് ദൈവിക വിധി പ്രകാരം നിലം തൊടാതെ മുറിച്ചത്. ക്ഷേത്ര കൊയ്മകളും ആചാര സ്ഥാനികരും അവകാശികളും വാല്യക്കാരും ചേർന്ന് പ്രശ്നചിന്തയിൽ കണ്ട കന്നിമാസത്തിലെ രാവിലെയുള്ള മുഹൂർത്തത്തിലാണ് മൂലപ്പള്ളി കൊല്ലൻ, നാൾ മരമായ പ്ലാവിന് കോടാലി വെച്ചത്. ദേവീ പ്രസാദമായ മഞ്ഞകുറിയും അരിയും ഇട്ട് പ്ലാവിനെ തൊട്ട് വന്ദിച്ചതിന് ശേഷമാണ് മുറിച്ചിട്ടത്.

വാദ്യ മേളങ്ങളും വെളിച്ചപാടിന്റെ ഉരിയാടലും, അന്യം നിന്ന ചടങ്ങുകൾക്ക് മറ്റൊരു നേർ സാക്ഷ്യമായിമാറി. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു നടത്തിയ സ്വർണ പ്രശ്ന ചിന്തയിലാണ് ക്ഷേത്ര കൊയ്മ കൂടിയായ പള്ളിക്കൈ അച്ഛന്റെ വീട്ടുവളപ്പിൽ നിന്ന് തന്നെ ശ്രീ കോവിൽ നിർമാണത്തിനുള്ള മരങ്ങൾ കണ്ടെത്തണമെന്ന് ദൈവ നിയോഗം ഉണ്ടായത്.

ഇത് പ്രകാരം അദ്ദേഹത്തിന്റെ സമ്മതപ്രകാരം ക്ഷേത്ര ഭാരവാഹികൾ പരപ്പയിലെത്തുകയും പ്ലാവ് മരത്തോട് മുറിക്കുവാൻ അനുവാദം ചോദിക്കുകയും ഉണ്ടായി. ഒരു മരം മുറിക്കുന്ന സമയം അഞ്ചു മരതൈകൾ വച്ചു പിടിച്ചാണ് മുറിച്ചത്. മുറിച്ചടുത്ത പ്ലാവ് പിന്നീട് പുതുക്കൈ നരിക്കാട്ടറ ദേവസ്ഥാനത്തെക്ക് കൊണ്ട് പോയി.

ക്ഷേത്ര കമിറ്റി പ്രസിഡന്റ് ദാമോദരൻ കൊമ്പത്ത്‌, പത്മനാഭൻ മണ്ഡലം, സി വേണു ഗോപാൽ, കുഞ്ഞി കൃഷ്ണൻ ഞെക്ലി, സതീശൻ കെ വി, കെ ശശിധരൻ നായർ, ബാലൻ ആശാരി, പി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Keywords: Kerala, Kasaragod, Vellarikundu, News, Temple, House, Tree cut down in beginning of renovation of temple

Post a Comment