മംഗളൂറിൽ നിപ സംശയിച്ച യുവാവിന്റെ ഫലം നെഗറ്റീവ്; ആശ്വാസം
Sep 15, 2021, 13:25 IST
സൂപ്പി വാണിമേൽ
മംഗളുറു: (www.kasaragodvartha.com 15.09.2021) ഗോവയിൽ ആർടി-പിസിആർ കിറ്റ് നിർമാണ യൂനിറ്റിലെ മൈക്രോ ബയോളജിസ്റ്റും ഉത്തര കന്നട ജില്ലയിലെ കാർവാർ സ്വദേശിയുമായ യുവാവിന് നിപ ഇല്ലെന്ന് പരിശോധനാ ഫലം. മംഗളുറു ഗവ. ജില്ലാ വെന്റ്ലോക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ഇദ്ദേഹത്തിന്റെ സ്രവം പുനെ വൈറോളജി ലബോറടറിയിൽ പരിശോധിച്ചതിന്റെ റിപോർട് ബുധനാഴ്ച എത്തി. നിപ അല്ലെന്ന് ദക്ഷിണ കന്നട ജില്ല ആരോഗ്യ കുടുംബ ക്ഷേമ ഓഫീസർ ഡോ. കിഷോർ കുമാർ പറഞ്ഞു.
< !- START disable copy paste -->

ഗോവയിൽ നിന്ന് 455 കിലോ മീറ്ററിലേറെ ദൂരം ബൈകിൽ കാർവാറിലെ വീട്ടിലേക്കുള്ള യാത്രയിൽ യുവാവ് മഴ കൊണ്ടിരുന്നു. പനിച്ചതിനെ തുടർന്ന് നടത്തിയ ഗൂഗിൾ സെർചിൽ നിപ ലക്ഷണം തോന്നിയതിനെത്തുടർന്ന് കാർവാറിലെയും തുടർന്ന് മണിപാലിലേയും ആശുപത്രികളിൽ സ്വയം പരിശോധനക്ക് വിധേയനായിയെന്നാണ് വിവരം.
വിദഗ്ദ പരിശോധനക്കായി മംഗളുറു വെന്റ്ലോകിൽ പ്രവേശിപ്പിച്ചു. പ്രകടമായ നിപ ലക്ഷണങ്ങൾ ഉണ്ടായില്ലെങ്കിലും സൂക്ഷ്മതക്കായി സ്രവം പരിശോധനക്ക് അയക്കുകയായിരുന്നു. അതിനിടെ ചൊവ്വാഴ്ച നിപയും കേരളവുമായി ബന്ധപ്പെടുത്തി വാർത്തകളും പ്രചരിച്ചു. കേരളക്കാരെ പൂർണമായി തടഞ്ഞ സാഹചര്യത്തിലും മെനഞ്ഞ ഈ കഥകൾക്ക് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

Keywords: Mangalore, Karnataka, News, Top-Headlines, Govt.Hospital, Health-Department, Health, Fever, Kerala, Suspected Nipah case: young man tests negative.