തിരുവനന്തപുരം: (www.kasargodvartha.com 07.09.2021) സംസ്ഥാനത്തെ രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക് ഡൗണും പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക് ഡൗണും ഏർപെടുത്തിയത്. രാത്രി 10 മുതൽ രാവിലെ ആറ് മണിവരെയായിരുന്നു കർഫ്യൂ.
കടുത്ത കോവിഡ് നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും ജനസംഖ്യയിൽ 75 ശതമാനം പേർ ആദ്യഡോസ് വാക്സീൻ സ്വീകരിച്ച സാഹചര്യത്തിൽ വാക്സീനേഷൻ കൂടുതൽ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും വിദഗ്ദരിൽ നിന്ന് നിർദേശം ഉയർന്നിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് സർകാർ തീരുമാനം. ഇതോടെ കോവിഡ് പ്രോടോകോൾ പാലിച്ച് കൊണ്ട് പൂർണമായും ജനജീവിതം സാധാരണഗതിയിലേക്ക് എത്തും.
Keywords: Kerala, News, Top-Headlines, COVID-19, Corona, Lockdown, Kasaragod, Thiruvananthapuram, Sunday Lockdown and Night curfew lifted.
< !- START disable copy paste -->