Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ എസും സംഘവും കാസര്‍കോട്ടു നിന്നും തുടങ്ങുന്നു; കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു; നേതാക്കളുടെ പടയെത്തി

Steps to strengthen Congress begin in Kasargod #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 21.09.2021) കെ പി സി സി പ്രസിഡണ്ട് കെ സുധാകരനും സംഘവും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ കാസര്‍കോട്ടു നിന്നും തുടങ്ങുന്നു. നേതാക്കളുടെ പട തന്നെ കാസര്‍കോട്ടെത്തിയിട്ടുണ്ട്.

kasaragod, president, Congress, District, MLA, Members, Political party, KPCC, Steps to strengthen Congress begin in Kasargod

കോണ്‍ഗ്രസിനെ സെമി കേഡര്‍ സംവിധാനത്തിലേക്ക് എത്തിക്കാനുള്ള നടപടിയുടെ ഭാഗമായി 14 ജില്ലകളിലും തുടക്കത്തില്‍ നേതൃക്യാമ്പുകള്‍ നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യ നേതൃക്യാമ്പിനാണ് ചൊവ്വാഴ്ച കാസര്‍കോട്ട് തുടക്കമാകുന്നത്.

വൈകുന്നേരം 3.30 ന് ഡിസിസി ഭാരവാഹികള്‍, ബ്ലോക് പ്രസിഡന്റുമാര്‍, മണ്ഡലം പ്രസിഡന്റുമാര്‍, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗവും, വൈകുന്നേരം അഞ്ചു മണിക്ക് കെപിസിസി ഭാരവാഹികള്‍ , കെപിസിസി നിര്‍വാഹക സമിതി അംഗങ്ങള്‍, മുന്‍ ഡിസിസി പ്രസിഡന്റുമാര്‍, കെപിസിസി മെമ്പര്‍മാര്‍ എന്നിവരുടെ യോഗവും നടക്കും.

നേതൃയോഗങ്ങളില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, വര്‍കിങ് പ്രസിഡണ്ടുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പി ടി തോമസ് എം എല്‍ എ, ടി സിദ്ദിഖ് എം എല്‍ എ, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി എന്നിവര്‍ സംബന്ധിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ പറഞ്ഞു.

പാര്‍ടിയെ ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ താഴെ തട്ടില്‍ നിന്നുള്ള പാര്‍ടി നേതാക്കളുടെ കൂടി അഭിപ്രായം ആരായുകയെന്ന തീരുമാനത്തിലാണ് കെ പി സി സി നേതൃത്വം. പുതിയ കെ പി സി സി നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കും നിലപാടുകള്‍ക്കും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന എല്ലാവരും വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് നേതാക്കള്‍ വെളിപ്പെടുത്തുന്നു.

പാര്‍ടി കാര്യങ്ങളും വിമര്‍ശനങ്ങളും പാര്‍ടി ഫോറങ്ങളില്‍ മാത്രം ഒതുങ്ങണമെന്നും, പഴയകാലങ്ങളിലെ പോലെ പരസ്യ വിഴുപ്പലക്കല്‍ നടത്തുന്നവര്‍ പാര്‍ടിക്ക് പുറത്താകുമെന്ന വ്യക്തമായ സന്ദേശം നല്‍കാന്‍ കെ പി അനില്‍കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള നടപടികളിലൂടെ കെപിസിസിക്ക് സാധിച്ചിട്ടുണ്ടെന്നാണ് പൊതു വിലയിരുത്തല്‍.

കോണ്‍ഗ്രസിന്റെ തളര്‍ച എങ്ങനെയാണ് രാജ്യത്തിനും സംസ്ഥാനത്തിനും ബാധിച്ചു കൊണ്ടിരിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് കെപിസിസി നേതൃത്വം. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.

Keywords: kasaragod, president, Congress, District, MLA, Members, Political party, KPCC, Steps to strengthen Congress begin in Kasargod.

Post a Comment