Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭിത്തിയിൽ കാര്‍ടൂൻ കഥാപാത്രങ്ങൾ; മുറിയ്ക്കകത്ത് കളിപ്പാട്ടങ്ങൾ; പടം വരയ്‌ക്കാം ടി വി കാണാം; വേറിട്ട മുഖവുമായി കാസർകോട്ടെ അഞ്ച് പൊലീസ് സ്റ്റേഷനുകൾ

Special places for children set up at five police stations#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 25.09.2021) മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തുന്ന കുട്ടികള്‍ക്ക് ഭയരഹിതരായി സമയം ചെലവഴിക്കാനും ടി വി കാണാനും പുസ്തകങ്ങള്‍ വായിക്കാനും ചിത്രം വരയ്ക്കാനുമൊക്കെയുള്ള സൗകര്യങ്ങള്‍ ഒരുക്കി ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷനുകൾ. കുമ്പള, വിദ്യാനഗര്‍, അമ്പലത്തറ, ബേഡകം, ബേക്കല്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് ശിശുസൗഹൃദ ഇടങ്ങള്‍ തുറന്നത്.
 
Special places for children set up at five police stations

നഴ്‌സറി സ്‌കൂളുകളിലും പാര്‍കുകളിലുമുള്ളതിന് സമാനമായ അന്തരീക്ഷവുമായാണ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകള്‍ കുട്ടികളെ വരവേല്‍ക്കുക. മായാവിയും ഛോട്ടാ ഭീമും ഡോറയും മിക്കി മൗസും ഉള്‍പെടെ പ്രിയ കാര്‍ടൂൻ കൂട്ടുകാരുടെ ചിത്രങ്ങളും കളിക്കോപ്പുകളുമാണ് പുതിയ ശിശു സൗഹൃദ സ്റ്റേഷനുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്.

അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ശിശുസൗഹൃദ ഇടം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍പെരിയ പഞ്ചായത്ത് പ്രസിഡന്റ് സികെ അരവിന്ദന്‍ അധ്യക്ഷനായി. ബേഡകം ശിശുസൗഹൃദ പൊലീസ് സ്റ്റേഷന്‍ ബേഡകം പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ ഉദ്ഘാടനം ചെയ്തു. ബേഡകം ഇന്‍സ്‌പെക്ടര്‍ ടി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കുമ്പള ശിശുസൗഹൃദ പൊലീസ് സ്റ്റേഷന്‍ എ കെ എം അശ്റഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ്, പഞ്ചായത്ത് മെമ്പര്‍ പ്രേമാവതി സംസാരിച്ചു.

ബേക്കല്‍ ശിശുസൗഹൃദ പൊലീസ് സ്റ്റേഷന്‍ ബേക്കല്‍ സബ്ഡിവിഷന്‍ ഡിവൈ എസ് പി സി കെ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ ശിശുസൗഹൃദ കേന്ദ്രത്തിന്റെയും സന്ദര്‍ശക മുറിയുടെയും ഉദ്ഘാടന ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ ശിശുസൗഹൃദ കേന്ദ്രം തുറന്നു കൊടുത്തു.


Keywords: Kasaragod, Kerala, News, Police, Police-station, Children, Bedakam, Bekal, Kumbala, Vidya Nagar, Child, Ambalathara, Panchayath, President, MLA, Chengala, Special places for children set up at five police stations.


< !- START disable copy paste -->

Post a Comment