തീവണ്ടി 'പാളം തെറ്റി'; നെഞ്ചിടിപ്പോടെ യാത്രക്കാർ; ഒടുവിൽ അമ്പരപ്പ് പുഞ്ചിരിയായി

സൂപ്പി വാണിമേൽ

മംഗളുറു: (www.kasargodvartha.com 23.09.2021)
മൈസുറു അശോകപുരം റെയിൽവേ സ്റ്റേഷനിൽ തീവണ്ടി പാളം തെറ്റിയ രംഗങ്ങൾ നാട്ടുകാരുടെ നെഞ്ചിടിപ്പേറ്റി, തീവണ്ടി എൻജിൻ പോലെ. രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ ദുരന്തം മോക്ഡ്രിൽ ആയിരുന്നു എന്നറിഞ്ഞ് ചുണ്ടുകളിൽ പൊടിഞ്ഞ പുഞ്ചിരികൾ കൂട്ടപ്പൊട്ടിച്ചിരിയായി.

   
Mangalore, Karnataka, News, Mysore, Top-Headlines, Accident, Train, Railway, Railway-track, Doctors, Police, Railway organised Mock Drill.


തിരുപ്പതി-ചാമരാജനഗർ എക്സ്പ്രസ് (06220) ട്രെയിനിന്റെ രണ്ടു ജനറൽ കോച്ചുകളാണ് പാളം തെറ്റിയത്. സംഭവം നടന്ന് 10 മിനിറ്റിനകം മെഡികൽ യൂനിറ്റ് ഉൾപെടെ രക്ഷാപ്രവർത്തക സംഘം സജ്ജീകരണങ്ങളോടെ സ്ഥലത്തെത്തി. 15 യാത്രക്കാരെയും രക്ഷപ്പെടുത്തിയ സംഘം പരുക്കേറ്റവരെ ആശുപത്രിയിലേക്കും കൊണ്ടുപോയി.

  
Mangalore, Karnataka, News, Mysore, Top-Headlines, Accident, Train, Railway, Railway-track, Doctors, Police, Railway organised Mock Drill.സൗത് വെസ്റ്റേൺ റയിൽവേയിലെ ഇരുനൂറിലേറെ വിവിധ വിഭാഗം ജീവനക്കാർ, ദേശീയ ദുരന്തനിവാരണ സേനയിലെ 20 അംഗങ്ങൾ, പൊലീസ്, ഫയർഫോഴ്സ്, റെയിൽവേ ആശുപത്രിയിലെ ഡോക്ടർമാർ, പാരാമെഡികൽ ജീവനക്കാർ തുടങ്ങിയവർ മോക്ഡ്രിലിന്റെ ഭാഗമായി.

  
Mangalore, Karnataka, News, Mysore, Top-Headlines, Accident, Train, Railway, Railway-track, Doctors, Police, Railway organised Mock Drill.പൊളിക്കാൻ വെച്ച രണ്ട് കോചുകളാണ് ഇതിന് ഉപയോഗിച്ചതെന്ന് ഡിവിഷനൽ റെയിൽവേ മാനജർ രാഹുൽ അഗർവാൾ പറഞ്ഞു. റെയിൽ ദുരന്തവും നിവാരണ, രക്ഷാപ്രവർത്തനവും സംബന്ധിച്ച് ആഭ്യന്തരമായും ജനങ്ങൾക്കും അറിവ് നൽകുകയായിരുന്നു ലക്ഷ്യം എന്ന് അഗർവാൾ കൂട്ടിച്ചേർത്തു.

 
Mangalore, Karnataka, News, Mysore, Top-Headlines, Accident, Train, Railway, Railway-track, Doctors, Police, Railway organised Mock Drill.


Keywords: Mangalore, Karnataka, News, Mysore, Top-Headlines, Accident, Train, Railway, Railway-track, Doctors, Police, Railway organised Mock Drill.


< !- START disable copy paste -->

Post a Comment

Previous Post Next Post