കാണാതായ പ്രതിശ്രുത വധു വിവാഹിതയായതായി പൊലീസ്; വരൻ അമ്മയുടെ സഹോദരിയുടെ മകൻ

മംഗളുറു: (www.kasargodvartha.com 10.09.2021) വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം കാണാതായ 21 കാരിയായ രേഷ്മയെ കുറിച്ച് വിവാദങ്ങൾ ഉയരുന്നതിനിടെ കേസ് തെളിയിച്ച് പൊലീസ്. യുവതിയും ഇവരുടെ അമ്മയുടെ സഹോദരിയുടെ മകനായ അക്ബർ എന്ന യുവാവും തമ്മിൽ വിവാഹിതരായതായി പൊലീസ് അറിയിച്ചു. മംഗളുറു നഗരത്തിൽ ബാർകെ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

    
Mangalore, Karnataka, News, Top-Headlines, Police, Police-station, Marriage, Complaint, Case, Youth, Women, Police says that missing woman got married.രേഷ്മയെ കാണാതായതായി യുവതിയുടെ അമ്മ യശോദ പൊലീസിൽ പരാതി നൽകിയിരുന്നു. വിവാഹനിശ്ചയ സമയത്ത് വരന്റെ കുടുംബം നൽകിയ ലക്ഷങ്ങൾ വിലവരുന്ന സ്വർണാഭരണങ്ങൾ എടുത്തുകൊണ്ടാണ് മകൾ പോയതെന്നും തന്റെ അകൗണ്ടിൽ ഉണ്ടായിരുന്ന 90,000 രൂപ, രേഷ്മ മറ്റൊരാളുടെ അകൗണ്ടിലേക്ക് മാറ്റിയതായും യശോദ പരാതിയിൽ പറഞ്ഞിരുന്നു. യുവതിയെ കാണാതായതിന് പിന്നിൽ ലവ് ജിഹാദ് ആരോപിച്ച് വിശ്വഹിന്ദു പരിഷത്തും (വി എച് പി) രംഗത്തെത്തിയിരുന്നു.

ഇതിനിടെയാണ് അക്ബറും രേഷ്മയും തമ്മിലുള്ള വിവാഹം കർണാടകയിലെ ഗഡഗ് ജില്ലയിൽ റെജിസ്റ്റർ ചെയ്തതായി പൊലീസ് കണ്ടെത്തിയത്. അതേസമയം യശോദ ആദ്യം മുസ്ലിം ആയിരുന്നുവെന്നും പിന്നീട് ഹിന്ദു യുവാവിനെ വിവാഹം കഴിച്ചതിന് ശേഷം പേര് മാറ്റുകയും ആയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ സഹോദരിയുടെ മകനാണ് അക്ബർ. കേസിൽ നിയമപ്രകാരമുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Keywords: Mangalore, Karnataka, News, Top-Headlines, Police, Police-station, Marriage, Complaint, Case, Youth, Women, Police says that missing woman got married.


< !- START disable copy paste -->

Post a Comment

Previous Post Next Post