'ലവ് ജിഹാദ്' ആരോപണം നേരിട്ട ദമ്പതികൾ അറസ്റ്റിൽ

മംഗളുറു: (www.kasargodvartha.com 12.09.2021) വീട് വിട്ടിറങ്ങിയ പ്രതിശ്രുത വധു മറ്റൊരു മതത്തിൽ പെട്ട യുവാവിനെ വിവാഹം കഴിച്ചതായുള്ള വിവാദങ്ങൾക്കിടെ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബാർകെ പൊലീസ് സ്റ്റേഷൻ പരിധിയിലെ രേഷ്‌മ, ഗഡഗിലെ അക്രം എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ അമ്മ യശോദയുടെ പരാതിയിൽ മോഷണക്കുറ്റത്തിനാണ് ഇരുവരെയും ബാർകെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യശോദയുടെ സഹോദരിയുടെ മകനാണ് അക്രം.

   
Karnataka, Mangalore, News, Arrest, Police, Marriage, Top-Headlines, Investigation, Youth, Theft, Complaint, Gold, Newly married couple arrested.രേഷ്മയെ കാണാതായതായി യശോദ നൽകിയ പരാതിയിൽ വിവാഹനിശ്ചയ സമയത്ത് വരന്റെ കുടുംബം നൽകിയ ലക്ഷങ്ങൾ വിലവരുന്ന സ്വർണാഭരണങ്ങൾ എടുത്തുകൊണ്ടാണ് മകൾ പോയതെന്നും തന്റെ അകൗണ്ടിൽ ഉണ്ടായിരുന്ന 90,000 രൂപ, രേഷ്മ മറ്റൊരാളുടെ അകൗണ്ടിലേക്ക് മാറ്റിയതായും പറഞ്ഞിരുന്നു.

അതിനിടെ യുവതിയെ കാണാതായതിന് പിന്നിൽ ലവ് ജിഹാദ് ആരോപിച്ച് വിശ്വഹിന്ദു പരിഷത്തും (വി എച് പി) രംഗത്തെത്തിയിരുന്നു. യശോദയ്‌ക്കൊപ്പം വി എച് പി നേതാക്കളും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് അക്രമും രേഷ്മയും തമ്മിൽ വിവാഹിതരായതായും കർണാടകയിലെ ഗഡഗ് ജില്ലയിൽ വിവാഹം റെജിസ്റ്റർ ചെയ്തതായും പൊലീസ് കണ്ടെത്തിയത്.

യുവതിയുടെ അമ്മ നേരത്തെ മുസ്ലിം ആയിരുന്നുവെന്നും ഇവർ പിന്നീട് ഹിന്ദു യുവാവിനെ വിവാഹം കഴിച്ചതിന് ശേഷം പേര് മാറ്റുകയും ആയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. യശോദയുടെ കുടുംബം രേഷ്മയുടെ മനം മാറ്റിയാണ് സഹോദരിയുടെ മകനെ കൊണ്ട് വിവാഹം കഴിച്ചതാണെന്നാണ് മാതാവ് ആരോപിക്കുന്നത്. അറസ്റ്റിലായ ദമ്പതികളെ ചോദ്യം ചെയ്ത് വരികയാണ്.


Keywords: Karnataka, Mangalore, News, Arrest, Police, Marriage, Top-Headlines, Investigation, Youth, Theft, Complaint, Gold, Newly married couple arrested.

< !- START disable copy paste -->

Post a Comment

Previous Post Next Post