Join Whatsapp Group. Join now!
Aster MIMS 10/10/2023

'നാര്‍കോടിക് ജിഹാദ് എന്നത് ആഗോള യാഥാർഥ്യമാണ്'; എല്ലാ തീവ്രവാദ സംഘടനകളുടെയും പ്രധാനവരുമാന സ്രോതസ് ലഹരിവസ്തുക്കളില്‍ നിന്നാണെന്ന് അഡ്വ. എ പി അബ്ദുല്ലക്കുട്ടി

Narcotic jihad is not only position of Pala Bishop, says Adv. AP Abdullakutty, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 15.09.2021) നാര്‍കോടിക് ജിഹാദ് എന്നത് ആഗോള യാഥാർഥ്യമാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. എ പി അബ്ദുല്ലക്കുട്ടി.

എല്ലാ തീവ്രവാദ സംഘടനകളുടെയും പ്രധാനവരുമാന സ്രോതസ് ലഹരിവസ്തുക്കളില്‍ നിന്നാണെന്നും ആദ്ദേഹം ആരോപിച്ചു. ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷപരിപാടികളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം.

ഖിലാഫത്ത് പ്രസ്ഥാനം ബ്രിടീഷുവിരുദ്ധവും ജന്മി വിരുദ്ധവുമാണെന്നാണ് ഇസ്ലാമിക സംഘടനകള്‍ അവകാശപ്പെടുന്നത്. എന്നാൽ മാപ്പിളകലാപത്തില്‍ കൊല്ലപ്പെട്ടവരും പാലായനം ചെയ്തവരും സാധാരണക്കാരും കുടിയേറ്റക്കാരുമാണെന്നത് ബ്രിടീഷ് വിരുദ്ധ സമരമല്ലെന്നതിന്റെ തെളിവാണ്.

News, Kasaragod, BJP, Kerala, State, Politics, Narcotic jihad, Pala Bishop, AP Abdullakutty, Adv. AP Abdullakutty,

മാപ്പിള ലഹളയുടെ തനിയാവര്‍ത്തനമാണ് 1990 കളില്‍ കാശ്മീരില്‍ കണ്ടത്. അന്യമതങ്ങളോട് തീവ്രവിദ്വേഷം വെച്ചു പുലര്‍ത്തുന്ന സംഘടനകളോട് കടുത്ത നിലപാട് സ്വീകരിക്കാന്‍ ബഹുഭൂരിപക്ഷം ജനങ്ങളും മാടികാട്ടുന്നുവെന്നും ഇത്തരം സംഘടനകളുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസും സിപിഎമും മല്‍സരിക്കുകയാണെന്നും എ പി അബ്ദുല്ലക്കുട്ടി ആരോപിച്ചു.

പരിപാടിയിൽ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍ ആര്‍ മധു, അഡ്വ. ശങ്കു ടി ദാസ്, അഡ്വ. കെ കരുണാകരന്‍ നമ്പ്യാര്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

അഡ്വ. അംബികാസുതന്‍, ബിജെപി നേതാക്കളായ പ്രമീള സി നായിക്, അഡ്വ. സി സദാനന്ദ റൈ, ജില്ലാ സെക്രടറി എന്‍ സതീഷ്, ബിജെപി ലീഗല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ അഡ്വ. അനന്തരാമ പി, അഡ്വ. സുരേഷ് കെ പി എന്നിവർ സംസാരിച്ചു.

Keywords: News, Kasaragod, BJP, Kerala, State, Politics, Narcotic jihad, Pala Bishop, AP Abdullakutty, Adv. AP Abdullakutty, Narcotic jihad is not only position of Pala Bishop, says Adv. AP Abdullakutty.
< !- START disable copy paste -->


Post a Comment